എന്‍.പി.ആര്‍ കണക്കെടുക്കാന്‍ വരുമ്പോള്‍ തെറ്റായ വിവരം നല്‍കി പ്രതിഷേധിക്കണം; അരുന്ധതി റോയ്

എന്‍ പി ആര്‍ കണക്കെടുക്കാന്‍ വരുമ്പോള്‍ തെറ്റായ പേരും വിവരവും നല്‍കി ജനം പ്രതിഷേധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ദേശീയ ജനസംഖ്യ രജിസ്റ്റര്‍, ദേശീയ പൗരത്വ പട്ടികക്ക് വേണ്ടിയുള്ള മുന്നൊരുക്കമാണെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എന്‍ പി ആര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ നമ്മള്‍ തെറ്റായ പേര് നല്‍കണം. നമ്മുടെ ഫോണ്‍ നമ്പര്‍, ആധാര്‍, െ്രെഡവിംഗ് ലൈസന്‍സ് എന്നിവര്‍ അവര്‍ ചോദിക്കും. മേല്‍വിലാസം ചോദിക്കുമ്പോള്‍ തെറ്റായി പറയണം അരുന്ധതി റോയ് പറഞ്ഞു.

ഡിറ്റന്‍ഷന്‍ ക്യാമ്പുകളുടെ നിര്‍മാണം തുടങ്ങിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വാദം നുണയാണ്. നുണയാണെന്ന ബോധ്യത്തോടെയാണ് പ്രധാനമന്ത്രി അത് പറഞ്ഞത്. മാധ്യമങ്ങള്‍ അവരുടെ കൈയിലാണെന്നും അവരെ ചോദ്യം ചെയ്യില്ലെന്നും അറിയുന്നതുകൊണ്ടാണ് കള്ളം പറയുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.

SHARE