‘വീണ്ടും വരിനില്‍ക്കാന്‍ ഒരുങ്ങാതെ അണിചേരാം’; അരുന്ധതി റോയ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരണവുമായി എഴുത്തുകാരി അരുന്ധതി റോയ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങളോട് അണിനിരക്കാനും ശബ്ദമുയര്‍ത്താനും അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത ഒരു കാര്യത്തിന് വേണ്ടി നമ്മള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വളരെ അച്ചടക്കത്തോടെ വരിനിന്നു. അത് നമുക്കുമേല്‍ ചുമത്തപ്പെട്ടതാണ്. ഇപ്പോള്‍ ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും നമ്മുടെ ഭരണഘടനയെ തകര്‍ക്കുകയാണ്, 2016ല്‍ നടപ്പാക്കിയ നോട്ട് നിരോധനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് അരുന്ധതി പറഞ്ഞു. 1935ലെ ന്യൂറംബര്‍ഗ് നിയമങ്ങളോട് സാദൃശ്യമുള്ള ഈ നിയമങ്ങള്‍ അനുസരിച്ച് നാം വീണ്ടും വരിനില്‍ക്കാന്‍ ഒരുങ്ങുകയാണോ എന്നും അവര്‍ ചോദിച്ചു.

SHARE