അരുണാചല്‍ എം.എല്‍.എ ഉള്‍പ്പെട്ട സംഘത്തെ നാഗാ ഭീകരര്‍ കൊലപ്പെടുത്തി

അരുണാചല്‍ പ്രദേശ് നിയമസഭാംഗവും അദ്ദേഹത്തിന്റെ മകനുമനടക്കം 11 പേരെ ഭീകരവാദികള്‍ വധിച്ചു. നാഷല്‍ പീപ്പിള്‍സ് പാര്‍ട്ടി എംഎല്‍എ ആയ തിരോങ് അബോയാണ് വധിക്കപ്പെട്ടത്. അസ്സമില്‍ നിന്ന് സ്വന്തം മണ്ഡലത്തിലേക്ക് വരുന്നതിനിടെ നാഗാ തീവ്രവാദികളായ എന്‍എസ്‌സിഎന്‍ ഐഎം വാഹനവ്യൂഹം തടഞ്ഞു നിര്‍ത്തുകയും ആക്രമിക്കുകയുമായിരുന്നു.
രാവിലെ 11.30 നായിരുന്നു സംഭവം. തിരോങ് അബോയ്ക്ക് നേരത്തെ വധഭീഷണി ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. തിരോങ് അബോ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്നത് അദ്ദേഹത്തിന്റെ മകനായിരുന്നു. മൂന്നു കാറുകളിലായായിരുന്നു എംഎല്‍എ ഉള്‍പ്പെടെയുള്ള സംഘം സഞ്ചരിച്ചിരുന്നത്. സംഘത്തിലുള്ള എല്ലാവരും കൊല്ലപ്പെട്ടെന്നാണ് പുറത്തുവന്ന വിവരങ്ങള്‍.ആക്രമണത്തെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ് നാഥ് സിങ്, അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു, മേഘാലയ മുഖ്യമന്ത്രി കൊണാര്‍ഡ് സാഗ്മ എന്നിവര്‍ അപലപിച്ചു. അക്രമികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപിയെടുക്കണമെന്ന് സാഗ്മ ആവശ്യപ്പെട്ടിട്ടുണ്ട്.