ബി.ജെ.പിക്ക് തിരിച്ചടി; അരുണാചലില്‍ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ബിജെപി നേതൃത്വത്തിന് തിരിച്ചടി. ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ, സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് രണ്ട് മുതിര്‍ന്ന നേതാക്കള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇരുവരും 3 വര്‍ഷം മുന്‍പു കോണ്‍ഗ്രസില്‍ നിന്നു ബിജെപിയിലേക്കു ചേക്കേറിയവരാണ്. മുന്‍ മുഖ്യമന്ത്രി ഗെഗോങ് അപാങ് പാര്‍ട്ടി വിട്ട് ഒരു മാസമാകുമ്പോഴാണു ബി.ജെ.പിക്കു പുതിയ തിരിച്ചടി കിട്ടിയിരിക്കുന്നത്.

മുന്‍ മന്ത്രിമാര്‍ കൂടിയായ അദം വെല്ലി, ടതാര്‍ കിപ എന്നിവരാണു ബി.ജെ.പി വിട്ടത്. നിയമസഭാ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ ബി.ജെ.പി നേതൃത്വം മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയതായി ഇരുവരും ആരോപിച്ചു. 2014-ല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയിലെത്തിയവരാണിവര്‍.