കറന്‍സി കണ്ടുകെട്ടലായിരുന്നില്ല നോട്ട് നിരോധനത്തിന്റെ ലക്ഷ്യം; വീണ്ടും നിലപാട് മാറ്റി അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പുതിയ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. നോട്ട് നിരോധനം ശരിയായ സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കാനും കറന്‍സിയില്‍ നിന്ന് ഡിജിറ്റലിലേക്ക് രാജ്യത്തെ മാറ്റാനുമായിരുന്നുവെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം രാജ്യത്തെ നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനത്തിന് ശേഷം നികുതി അടക്കാതെ ഒഴിഞ്ഞുമാറാന്‍ രാജ്യത്ത് ഇപ്പോള്‍ ബുദ്ധിമുട്ടാണ്. ഇത് സാമ്പത്തിക വ്യവസ്ഥയെ നിയമനുസൃതമാക്കാനുളള ചുവടുവെപ്പായിരുന്നു. കറന്‍സിയില്‍ നിന്ന് രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റാന്‍ സാമ്പദ്‌വ്യവസ്ഥക്ക് ഒരു ഇളക്കം ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

SHARE