പൗരത്വ ഭേദഗതി നിയമം; ‘ആര്‍ട്ട്അറ്റാക്കുമായി’ കോഴിക്കോടിന്റെ പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട്ടെ കലാകാരന്മാരുടെയും യുവജനങ്ങളുടെയും പ്രതിഷേധം. ‘ആര്‍ട്ട്അറ്റാക്ക്’ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് വൈകീട്ട് നാല് മണിക്ക് മാനാഞ്ചിറയില്‍ നിന്ന് ആരംഭിച്ച് കോഴിക്കോട് കടപ്പുറത്ത് അവസാനിക്കും. പ്രതിഷേധ റാലി വിവിധ കലാപ്രകടനങ്ങളോടെയാണ് കടപ്പുറത്ത് സമാപിക്കുക.

സിനിമ, കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുക്കും.
ഷഹബാസ് അമന്‍, സമീര്‍ ബിന്‍സി, ആയിശ അബ്ദുല്‍ ബാസിത്ത് എന്നിവര്‍ പ്രതിഷേധ സംഗമത്തില്‍ പാടും. ഡല്‍ഹി ജാമിഅ മില്ലിയ സമരത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ലദീദ ഫര്‍സാന, ആയിശ റന്ന, ഷഹീന്‍ അബ്ദുല്ല എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

SHARE