ഇത് കേക്കല്ലാതെ പിന്നെന്താണ്? പക്ഷേ, മുറിച്ചു നോക്കിയപ്പോള്‍ കണ്ടത്; എട്ടു മില്യണ്‍ കടന്ന കാഴ്ചക്കാരെ ത്രസിപ്പിച്ച വീഡിയോ കാണാം

പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ കേക്ക് മുറിക്കുകയായിരുന്ന പെണ്‍കുട്ടിക്കു പറ്റിയ അമളിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. കേക്ക് മുറിക്കുന്ന പെണ്‍കുട്ടിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ആവേശത്തോടെ മുന്നിലിരിക്കുന്ന ചോക്ലേറ്റ് കേക്ക് മുറിക്കാനൊരുങ്ങുകയാണ് യുവതി. സമീപത്ത് സുഹൃത്തുക്കള്‍ പിറന്നാളാശംസ ചൊല്ലുന്നതും കേള്‍ക്കാം. അങ്ങനെ കേക്ക് മുറിച്ചു തുടങ്ങിയപ്പോഴാണ് അമളി മനസ്സിലാവുന്നത്. സംഗതി കേക്കിന്റെ രൂപത്തിലുള്ള ഒരു ബലൂണ്‍ ആയിരുന്നു.

ക്രീമും ചോക്ലേറ്റ് ഐസിങ്ങും വെള്ളവും നിറച്ച ഒരു ബലൂണ്‍ ആയിരുന്നു അത്. ‘ഇനി നമുക്ക് കേക്ക് പോലെ തോന്നുന്ന യഥാര്‍ഥത്തില്‍ കേക്ക് അല്ലാത്ത ഒരു സംഗതി കണ്ടാലോ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. ഇതിനകം എട്ടുമില്യണില്‍പരം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.

കേക്ക് ആണെന്നു തോന്നുന്നത് കേക്ക് അല്ലാതിരിക്കുകയും കേക്ക് അല്ലെന്നു തോന്നുന്നവ കേക്ക് ആയിരിക്കുകയും ചെയ്യുന്ന വിചിത്രാവസ്ഥ എന്നാണ് ഒരാള്‍ വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.

SHARE