രാഷ്ട്രീയം ശുദ്ധീകരിക്കാന്‍ സുപ്രീം കോടതി

  • ജനപ്രതിനിധികളുടെ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക കോടതികള്‍
  • ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ആജീവനാന്ത വിലക്ക്
  • അടിസ്ഥാ വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കും

രാജ്യത്തെ രാഷ്ട്രീയ രംഗത്തെ ശുദ്ധീകരിക്കാന്‍ സുപ്രീം കോടതി ശക്തമായ നടപടികളിലേക്ക് നീങ്ങുന്നതായി സൂചന. എം എല്‍ എമാര്‍ക്കും എം പി മാര്‍ക്കും എതിരായി നിലനില്‍ക്കുന്ന കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാനാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ രംഗം ക്രിമിനല്‍ വിമുക്തമാക്കാന്‍ വേണ്ടി അത്തരം പാശ്ചാത്തലമുള്ള എം പി മാരുടെയും എം എല്‍ എ മാരുടെയും കേസുകള്‍ മാത്രം പരിഗണിക്കുന്ന പ്രത്യേക കോടതികള്‍ സ്ഥാപിക്കാനും ആവശ്യമായ ചെലവുകള്‍ കണ്ടെത്താനുമാണ് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 2014 മുതല്‍ എം പിമാര്‍ക്കും എം എല്‍ എ മാര്‍ക്കുമെതിരായുള്ള 1,581 കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പു കല്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിക്കുന്നു.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് മത്സരിക്കാന്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്റെയും നിയമ കമ്മീഷന്റെയു ശുപാര്‍ശകളും സജീവ പരിഗണനയിലാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജനപ്രതിനിധികളാകാന്‍ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും ഉയര്‍ന്ന പ്രായ പരിധിയും സംബന്ധിച്ച് സര്‍ക്കാറിന്റെ നിലപാടും കോടതി നേരത്തെ ആരാഞ്ഞിരുന്നു.

SHARE