ദിബിന് രമ ഗോപന്
2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ ബാധ ഇന്ന് 170 ഓളം രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്നു.ഇന്നത്തെ കണക്കുകള്‍ പ്രകാരം ലോകത്ത് 278,557 പേര്‍ക്ക് കോവിഡ് 19 ബാധിച്ചിട്ടുണ്ട്. ഇതുവരെ കൊറോണ ബാധയേറ്റ് മരിച്ചവര്‍ 11,554 പേരാണ്. എന്നാല്‍ ആശ്വാസം നല്കുന്ന കാര്യമെന്തെന്നാല്‍ രോഗബാധയേറ്റവരില്‍ നിന്ന് ഇതുവരെ 92,906 പേര് രോഗമുക്തി നേടി എന്നതാണ്.
നിലവില്‍ 174,097 പേരാണ്് രോഗബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്്. ഇവരില്‍ 166,179 പേരുടെ നില ഗുരുതരമല്ല. അതായത് അവര്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന ഉറപ്പാണ് മെഡിക്കല്‍ വിദഗ്ധര്‍ നല്‍കുന്നത്. 7,918 പേരാണ് നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്്. രോഗബാധിതരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ വൈറസിന്റെ ഉറവിടമെന്ന് വിളിക്കുന്ന ചൈനയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.ഇതുവരെ 81,008 പേര്‍ക്കാണ് രോഗബാധയേറ്റിരിക്കുന്നത്. ഇതില്‍ 3,255 പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. എന്നാല്‍ നിലവില്‍ ചൈന തിരിച്ചുവരാണ് ലോകം കാണുന്നത്.
ഇറ്റലിയെയാണ് നിവലില്‍ കോവിഡ്് 19 പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 47,021 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 4.032 പേര് മരിച്ചു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണസംഖ്യ രേഖപ്പെടുത്തിയിരിക്കുന്നത് ഇവിടെയാണ്. ഇറാനാണ് മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തതില്‍ മൂന്നാം സ്ഥാാനത്തുള്ളത്. 20,610 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 1556 പേരാണ് മരിച്ചത്.സ്പെയിനില്‍ 21,571 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1093 പേര് മരിച്ചു. ജല്മനി,അമേരിക്ക, ഫ്രാന്‍സ്,സൗത്ത് കൊറിയ,യു.കെ,നെതല്ലാന്റ് എന്നീ രാജ്യങ്ങളിലാണ് 100 മുകളില്‍ മരണങ്ങള് രേഖപ്പെടുത്തിയിരിക്കുന്നത്.
തെറ്റിദ്ധാരണകള്‍ മൂലം കൊറോണ വൈറസിനെ അവഗണിച്ച് രോഗബാധികരാവാന് ശ്രമിക്കുന്നവരും കുറവല്ല എന്നതാണ് മറ്റൊരു വസ്തുത. ആത്മവിശ്വാസത്തിന്റെ പുറത്ത് രോഗത്തെ അവഗണിക്കുമ്പോള്‍ നമ്മള് നമ്മുടെ ജീവന് മാത്രമല്ല ഭീഷണിയാവുന്നത്് മറിച്ച് നമ്മുടെ സഹജീവികളുടെതിനുമാണ്. ചിന്തിക്കുക വൈറസിന് ബാധിക്കാന്‍ ദേശമോ ഭാഷയോ മതമോ ജാതിയോ ആവശ്യമില്ല.