താണ്ഡവം തുടരുന്ന കോവിഡ്19

എം ഉബൈദുറഹ്മാന്‍

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ‘ കൊറോണാ വൈറസില്‍ പകച്ച് ലോകം ‘ എന്ന ശീര്‍ഷകത്തില്‍ ഇതേ പംക്തിക്ക് വേണ്ടി കുറിപ്പ് തയ്യാറാക്കുമ്പോള്‍ ചൈന കൂടാതെ പതിമൂന്ന് രാഷ്ട്രങ്ങളില്‍ മാത്രമേ കൊറോണ രോഗം വ്യാപിച്ചിരുന്നുള്ളൂ. ഇന്നാകട്ടെ, ഭൂഖണ്ഡാതിര്‍ത്തികള്‍ തന്നെ ഭേദിച്ച്, കോവിഡ്19( ഇീൃീിമ ഢശൃൗ െഉശലെമലെ19) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ രോഗം 140 രാഷ്ട്രങ്ങള്‍ കീഴടക്കിക്കഴിഞ്ഞു. ഒരേ സമയം വിവിധ ദേശങ്ങളില്‍ ഏറെക്കുറെ ഒരേ വേഗത്തില്‍ വ്യാപനം നടക്കുന്നതിനാല്‍ കോവിഡ് 19 നെ ലോകാരോഗ്യ സംഘടന ‘മഹാമാരി'( ജമിറലാശര) യായി പ്രഖ്യാപിച്ചിരിക്കുകയാണ് . ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന ഇറ്റലിയടക്കമുള്ള രാഷ്ട്രങ്ങളിലെ സാധാരണ ജീവിതത്തിന്റെ ഭൂപടം തന്നെ മാറ്റി വരച്ചു കൊണ്ടിരിക്കുകയാണ് ഈ വില്ലനിപ്പോള്‍. വെറും ആറ് കോടി മാത്രം ജനസംഖ്യയുള്ള, ആരോഗ്യ, ചികിത്സാ രംഗങ്ങളില്‍ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇറ്റലിയില്‍ വരെ കാര്യങ്ങള്‍ നിയന്ത്രണവിധേയമല്ലെങ്കില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും ജനസാന്ദ്രത ഏറെയുള്ള വികസ്വര രാഷ്ട്രങ്ങളില്‍ രോഗം വ്യാപിക്കാന്‍ തുടങ്ങിയാലുണ്ടാകുന്ന ദുരവസ്ഥ സങ്കല്‍പിക്കാവുന്നതിലുമപ്പുറമായിരിക്കും. ഒരു മാസത്തിനുള്ളില്‍ ഇറ്റലിയില്‍ മാത്രം കൊറോണ രോഗം മൂലം മരിച്ച് വീണത് 1266 പേരത്രെ!
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്ത് വിട്ട കണക്ക് പ്രകാരം ഇത് വരെ 1, 50, 000 പേര്‍ക്കാണ് ആഗോള തലത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇതില്‍ 70,000 ത്തോളം പേര്‍ രോഗമുക്തി നേടുകയും 5800 പരം പേര്‍ മരണമടയുകയും ചെയ്തു. ബാക്കിയുള്ളവര്‍ ചികിതസയിലുമാണ്. പക്ഷെ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം മരണനിരക്ക് ഇതിനുമെത്രയോ മടങ്ങാണ്.
140 രാഷ്ട്രങ്ങളിലേക്ക് രോഗം വ്യാപിച്ചെങ്കിലും ചൈന, ഇറ്റലി, ഇറാന്‍, ദ. കൊറിയ, സ്‌പെയിന്‍ എന്നീ രാഷ്ട്രങ്ങളിലാണ് ഇത് ഏറ്റവും കൂടുതല്‍ ആള്‍ നാശം വിതച്ചത് . ഏറെക്കുറ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും രോഗം അതി ശീഘ്രമാണ് വ്യാപനം നടത്തുന്നതും. ജര്‍മനിയിലെ ആറ് കോടിയോളം വരുന്ന ജനസംഖ്യയില്‍ 70 ശതമാനം പേര്‍ക്കും രോഗം ബാധിച്ചേക്കാമെന്നാണ് ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കല്‍ മുന്നറിയിപ്പ് നല്‍കുന്നത്. കാനഡയുടെ പ്രഥമ വനിത, ബ്രിട്ടന്റെയും ഇറാന്റെയും ആരോഗ്യമന്ത്രിമാര്‍, ബ്രസീല്‍ പ്രസിഡണ്ട് ബല്‍സനാറോ തുടങ്ങി ധാരാളം പ്രമുഖര്‍ക്കും രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.
കോവിഡിനെതിരെ പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാന്‍ കഴിയാത്തിടത്തോളം കാലം രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതില്‍ കവിഞ്ഞ് ഗവണ്‍മെന്റുകള്‍ക്കും ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാനില്ല. മിക്കവാറും എല്ലാ രാഷ്ട്രങ്ങളും ജനങ്ങളുടെ സഞ്ചാരത്തിനും, പല ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള കൂട്ടം കൂടലിനും കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കഴിഞ്ഞു. കുവൈറ്റില്‍ വിശ്വാസികള്‍ പള്ളികളില്‍ വരാതെ വീട്ടില്‍ നിന്ന് പ്രാര്‍ത്ഥിച്ചു കൊള്ളാന്‍ ഭരണകൂടം ആഹ്വാനം ചെയ്തിരിക്കുന്നു. ഇറ്റലിയിലും, ഡെന്‍മാര്‍ക്കിലും ഭക്ഷ്യ, ഔഷധ വില്‍പന കേന്ദ്രങ്ങളല്ലാതെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍. മിക്ക രാഷ്ട്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പേ അടച്ചു കഴിഞ്ഞു.
കൊറോണാ വൈറസ് രോഗ വ്യാപനം തടയുന്ന കാര്യത്തില്‍ മറ്റു രാഷ്ട്രങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രത ഭാരത സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടോ എന്ന് സ്വാഭാവികമായും സംശയം ഉളവാക്കുന്ന തരത്തിലാണ് സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടി നേതാക്കന്‍മാരുടെ വാക്കും പ്രവര്‍ത്തിയുമെല്ലാം.ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇക്കാര്യത്തില്‍ സംഭവിക്കുന്ന ചെറിയ ജാഗ്രതക്കുറവ് പോലും വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ സന്ദേഹമില്ല. കൊറോണ വൈറസ് രോഗത്തിനെതിരെ പ്രതിരോധ ശേഷി നേടിയെടുക്കാന്‍ ചില നേതാക്കള്‍ നിര്‍ദ്ദേശിക്കുന്ന പരിഹാസ്യമായ മാര്‍ഗങ്ങള്‍ മാത്രം നോക്കിയാല്‍ മതി ഭരണതലപ്പത്തുള്ളവര്‍ എത്ര ലാഘവത്തോടെയാണ് ഗൗരവമായ ഒരു കാര്യത്തെ കാണുന്നതെന്ന്.അമേരിക്കയിലാണെങ്കില്‍ , തീര്‍ത്തും സങ്കുചിത ദേശീയ, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് പ്രസിഡണ്ട് ട്രംപ് ഈ ആഗോള പ്രതിസന്ധിയെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ജനുവരി 21 ന് ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്യുപ്പെട്ടതുമുതല്‍ ഇത് വരെ മരിച്ചവര്‍ 36 ളും രോഗബാധിതര്‍ 1400 മാണ് . തന്റെ വീമ്പ് പറച്ചില്‍ നിര്‍ത്തി തുടക്കത്തിലേ അടിയന്തിരമായി ഇടപെട്ടിരുന്നെങ്കില്‍ ഇത്രത്തോളം വഷളാകില്ലായിരുന്നു കാര്യങ്ങള്‍. ‘നമുക്ക് മതിലുകള്‍ കെട്ടി കൊറോണ വൈറസിനെ അതിര്‍ത്തിക്ക് പുറത്ത് നിര്‍ത്താം’ എന്ന പ്രസിഡണ്ടിന്റെ വീരവാദത്തില്‍ വീണു പോയ പാവം അമേരിക്കന്‍ ജനത മനസിലാക്കിയിട്ടുണ്ടായിരുന്നില്ല വൈറസ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അതിര്‍ത്തി കടന്ന് അമേരിക്കയില്‍ പണി തുടങ്ങിയിരുന്നെന്ന്. തന്റെ മെക്‌സിക്കോ മതില്‍ നിര്‍മാണത്തിന്റെ സാംഗത്യവും, അതിനുളള ന്യായീകരണവും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പറ്റിയ അവസരമായാണ് ട്രംപ് ഇതിനെ കണ്ടത്. പുറമെ, ഇതിനെ ഒരു ‘വിദേശ വൈറസ്’ എന്ന് വിശേഷിപ്പിച്ച് അമേരിക്കക്കാരില്‍ സങ്കുചിത ദേശീയ വികാരങ്ങള്‍ ആളിക്കത്തിച്ച് നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനും.
കോവിഡ്19 സംഹാര താണ്ഡവമാടുന്ന ഇറ്റലി, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കേരളത്തിലേക്കുള്ള വരവ് മലയാളികളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കുപരിയായി കേരളീയ സമൂഹം വച്ചു പുലര്‍ത്തുന്ന ജാഗ്രതയും , ആരോഗ്യ ബോധവും , ‘നിപ’ രോഗവ്യാപനം തടഞ്ഞതില്‍ നിന്നാര്‍ജിച്ചെടുത്ത ആത്മ വിശ്വാസവും ഈ പ്രതിസന്ധിയെയും മറികടക്കാന്‍ സഹായിക്കുമെന്ന് പ്രത്യാശിക്കാം.ലോകത്തിന് മേല്‍ അപ്രതീക്ഷിതമായി വന്നു ഭവിച്ച ഈ ‘പ്രഹരം’ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഇപ്പോള്‍ തന്നെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങള്‍ അതി ഗുരുതരമാണ്.
മാര്‍ച്ച് 13 ന് മുന്‍ ഞആക ഗവര്‍ണര്‍ ശ്രീ. രഘുറാം രാജന്‍ ‘ഠവല ജമിറലാശര േെൃല ൈഠലേെ’ എന്ന തലവാചകത്തില്‍ എഴുതിയ ലേഖനത്തില്‍ കോവിഡ് 19 ആഗോള സാമ്പത്തിക മേഖലയിലുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. പുതിയ സാഹചര്യം ഓരോ രാജ്യത്തെയും സാമൂഹ്യ, ആരോഗ്യ, സാമ്പത്തിക , പ്രത്യയശാസ്ത്ര വ്യവസ്ഥകളുടെ ദൗര്‍ബല്യം മറനീക്കി പുറത്ത് വരാനുള്ള അവസരമാണൊരുക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഓഹരി വിപണിയിലെ വന്‍ ഇടിവ് വാര്‍ത്തയല്ലാതായി മാറിയിരിക്കുകയാണിപ്പോള്‍.പല രാജ്യങ്ങളുടെതായി ആയിരക്കണക്കിന് വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തി ഗ്രൗണ്ട് ചെയ്തു വച്ചിരിക്കുന്നത്. അന്യദേശങ്ങളിലേക്കും തിരിച്ചുമുള്ള ചരക്ക് ഗതാഗതം തടസ്സപ്പെടുന്നതിനാല്‍ പല രാജ്യങ്ങളിലും അവശ്യസാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടു തുടങ്ങി. വിനോദ സഞ്ചാര വ്യവസായത്തെ ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങളുടെ സ്ഥിതിയാണ് വലിയ പരുങ്ങലില്‍. രോഗം ബാധിക്കുന്നവരില്‍ അധികവും 50 വയസ്സിന് മുകളിലുള്ളവരാണെന്ന കണ്ടെത്തല്‍ പല ‘ഹോം കെയര്‍’ സെന്റര്‍ നടത്തിപ്പുകാരെയും സന്ദര്‍ശകര്‍ക്ക് മേല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ഉറ്റവരെയും ഉടയവരെയും അപൂര്‍വമായെങ്കിലും കാണാന്‍ കിട്ടുന്ന അവസരം നിഷേധിക്കപ്പെട്ടാല്‍ അന്തേവാസികള്‍ക്കുണ്ടാവുന്ന മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യന്‍ മഹാമാരികള്‍ക്ക് മുമ്പില്‍ നിസ്സഹായനായി നിന്ന പല ഘട്ടങ്ങളും ചരിത്രത്തിലുണ്ടായിട്ടുണ്ട്. 14ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗ് യൂറോപ്യന്‍ ജനസംഖ്യയുടെ 60 ശതമാനത്തെയും തുടച്ച് നീക്കിയെന്നാണ് ചരിത്രം. ‘ബ്ലാക് ഡത്’ എന്നറിയപ്പെടുന്ന ഈ മഹാമാരിക്ക് മുമ്പില്‍ സംഭ്രമിച്ചു നില്‍ക്കുകയല്ലാതെ മനുഷ്യന് വേറെ വഴികളില്ലായിരുന്നു.
1918 ല്‍ അമേരിക്കയിലെ പട്ടാളക്കാര്‍ക്കിടയില്‍ നിന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ‘ടുമിശവെളഹൗ’ എന്നറിയപ്പെടുന്ന മഹാമാരിയാണ് മനുഷ്യരാശിയെ വിറങ്ങലിപ്പിച്ച മറ്റൊരു ദുരന്തം. അമേരിക്കയിലും, യൂറോപ്പിലും, ഏഷ്യയിലുമായി 10 കോടിയോളം ജനങ്ങളെയാണ് ഇവന്‍ യമപുരിക്കയച്ചത്. ഇന്ത്യയില്‍ മാത്രമായി ഒരു കോടിയലധികം പേര്‍ ഇത് മൂലം മരണപ്പെട്ടെന്നാണ് കണക്ക്. ദേശാന്തര യാത്രകള്‍ ഇത്രത്തോളം വ്യാപകമല്ലാത്ത അന്ന് തന്നെ രോഗം ഭൂഖണ്ഡങ്ങള്‍ കടന്നെത്തിയെങ്കില്‍ ലോകം ആഗോളഗ്രാമമായി ചുരുങ്ങിയ പുതിയ പരിത സ്ഥിതിയില്‍ വ്യാപനത്തിന്റെ സാധ്യത കൂടുതലാവുന്നത് സ്വാഭാവികം. വൈദ്യശാസ്ത്ര രംഗത്ത് മനുഷ്യന്‍ കൈവരിച്ച നേട്ടം രോഗ നിര്‍ണയം സുഗമമാക്കിയിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. പ്രതിരോധ മരുന്ന് കണ്ടു പിടിക്കാന്‍ സമയമെടുക്കാമെങ്കിലും, വൈറസിന്റെ ജനിതക ഘടനയെ സംബന്ധിച്ചും, അതിന്റെ വ്യാപന ശേഷി സംബന്ധമായും ശാസ്ത്രം കൈവരിച്ച അറിവ് രോഗവ്യാപനത്തിന് തടയിടാന്‍ ഒരു വലിയപരിധി വരെ ഉപകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 1918 ആവര്‍ത്തിക്കില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.
കോവിസ്19 നെ പ്രതിരോധിക്കാന്‍ വൈദ്യശാസ്ത്ര ലോകം കിണഞ്ഞുശ്രമിക്കുമ്പോള്‍ ഈ വൈറസിന്റെ ‘ഉത്പാദക’രെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് മററു ചിലര്‍. കോവിഡ്19 സംബന്ധമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഏതാനും ചില ഗൂഢാലോചന സിദ്ധാന്തങ്ങളിലൂടെ കടന്ന് പോകുന്നത് കൗതുകകരമായിരിക്കും.കോവി ഡ്19 വുഹാനിലെ അതീവ മാരക വൈറസുകളെ സംബന്ധിച്ച് പരീക്ഷണം നടത്തുന്ന ലവല്‍ 4 വൈറോളജി ലബോറട്ടറില്‍ ചൈന തന്നെ വികസിപ്പിച്ചെടുത്തതാണെന്നാണ് ഒരു വാദം. അമേരിക്കന്‍ സെനറ്ററായ ടോം കോട്ടണ്‍ ഈ സിദ്ധാന്തത്തെ അനുകൂലിച്ച് ഈയിടെ ‘ഫോക്‌സ് ന്യൂസി’ ല്‍ പ്രത്യക്ഷപ്പെട്ട് സംസാരിച്ചിരുന്നു.. ജനസംഖ്യ കുറയ്ക്കാന്‍ ചൈന സ്വയം വികസിപ്പച്ചെടുത്തതാണെന്ന വാദത്തിന് ഉപോത്ബലകമായി ഒരു തെളിവുമില്ലെന്നതാണ് സത്യം.മറ്റൊരു സിദ്ധാന്തം 1981 ല്‍ ഡീന്‍ കൂണ്ട്‌സ് രചിച്ച ഠവല ഋ്യല ീള ഉമൃസില ൈഎന്ന നോവലിനെ ചുറ്റിപ്പറ്റിയാണ്. നോവലില്‍ പരാമര്‍ശിച്ച ‘ വുഹാന്‍400 ‘എന്ന വൈറസും കോവി ഡ് 19 നും തമ്മിലുള്ള ഭയാനകമായ സാമ്യമാണ് ഈ സിദ്ധാന്തത്തിനാധാരം. ഇപ്പോഴത്തെ കൊറോണ വൈറസ് കൂണ്‌സ് കൃത്യമായി പ്രവചിച്ചത് തന്നെയാണ് എന്നതാണ് ഈ സിദ്ധാന്ത അനുകൂലികളുടെ പക്ഷം. ഏതായാലും കൊറോണാ വൈറസ് രോഗം പൊട്ടിപ്പുറപ്പെട്ട റിപ്പോര്‍ട്ട് പുറത്ത് വന്നത് മുതല്‍ ഈ നോവലിലെ പ്രസക്ത താളുകള്‍ ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുന്നു.
ചൈന വൈറസ് ഉത്പാദിപ്പിച്ചെങ്കിലും അതിന് പ്രതിരോധ മരുന്ന് കണ്ടെത്താന്‍ പരാജയപ്പെട്ടത് മൂലമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നതാണ് മറ്റൊരു സിദ്ധാന്തം.ഇത്തരം ധാരാളം ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും ഒന്നിനെയും ശരി വെക്കുന്ന തെളിവുകള്‍ ആരുടെ വശവും ഇല്ലെന്നതാണ് യാഥാര്‍ത്യം. അതിനിടെയാണ് മാര്‍ച്ച് 13 ന് ചൈനീസ് സര്‍ക്കാറിന്റെ വിദേശകാര്യ വക്താവ് ഷാവോ ലിജാന്‍ കൊറോണ വൈറസ് അമേരിക്കന്‍ പട്ടാളക്കാര്‍ വുഹാനില്‍ നിക്ഷേപിച്ചെതെന്ന വാദവുമായി രംഗത്തെത്തിയത്. ഗൂഢാലോചനാ വാദം ശരിയോ തെറ്റോ ആയി ക്കൊള്ളട്ടെ, വന്‍കരകള്‍ ഭേദിച്ച് കാട്ടുതീ വേഗത്തില്‍ പടരുന്ന കൊറോണ വൈറസ് ഡിസീസ്( ഇഛഢകഉ19) ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ പരിഭ്രാന്തിയിലും നിശ്ചലാവസ്ഥയിലുമാക്കിയിരിക്കുന്നു. ഈ അനിശ്ചിതാവസ്ഥ എത്രനാള്‍ നീണ്ടു നില്‍ക്കുമെന്നോ ഏത് ദിശയിലേക്കാണ് പോവുന്നതെന്നോ പ്രവചിക്കാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍. തൊള്ളായിരത്തി ഇരുപതുകളില്‍ സ്പാനിഷ് ഫ്‌ലൂ, സാമ്പത്തിക മാന്ദ്യം, ഒന്നാം ലോക മഹായുദ്ധം എന്നിവയയായിരുന്നു ലോകത്തെ ഞെരിച്ചമര്‍ത്തിയതെങ്കില്‍ കൃത്യം നൂറു വര്‍ഷത്തിന് ശേഷം , രണ്ടായിരത്തി ഇരുപതില്‍ ലോകം വക്രദേശീയതയുടെയും, കോവിഡ് മഹാമാരിയുടെയും നീരാളിപ്പിടുത്തത്തിലകപ്പെടുന്നത് ചരിത്രത്തിന്റെ ക്രൂരമായ ആവര്‍ത്തനമാവാം.

SHARE