അധ്യാപക വേഷങ്ങള്‍

പി.ഇസ്മായില്‍ വയനാട്

അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജോണ്‍ എഫ് കെന്നഡി തന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പല വിശിഷ്ഠ വ്യക്തികളെയും ക്ഷണിച്ചു. അതിഥികള്‍ക്ക് സ്വാഗതമോതി കൊണ്ട് പ്രസിഡണ്ട് പറഞ്ഞു. ഞാന്‍ ക്ഷണക്കത്തയച്ച ഒരാള്‍ ഒഴികെ എല്ലാവരും വന്നെത്തിയതില്‍ അതിയായ സന്തോഷമുണ്ട്. വരാത്ത ആളെ പറ്റി അഭിമാനവുമുണ്ട്. ഹാജരാവാതിരുന്ന വ്യക്തി സുപ്രസിദ്ധ ഭിഷഗ്വരന്‍മൈക്കിള്‍ ആയിരുന്നു. ചടങ്ങില്‍ മൈക്കിളിന് പങ്കെടുക്കാന്‍ കഴിയാത്ത കാരണം സംബന്ധിച്ച് തനിക്ക് എഴുതിയ കത്ത് കെന്നഡി സദസ്സില്‍ വായിച്ചു. അമേരിക്കന്‍ പ്രസിഡണ്ടിന്റെജന്മദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ദിവസത്തില്‍ എന്നെ പഠിപ്പിച്ച അദ്ധ്യാപകന്‍ റിട്ടയര്‍ ചെയ്യുകയാണ്. എന്റെമേല്‍വിലാസമില്ലാത്തതിനാലാവാം എന്നെ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിട്ടില്ല. എങ്കിലും മഹനീയമായ ആ ചടങ്ങില്‍ പങ്കെടുക്കാന്‍ ഞാനാഗ്രഹിക്കുന്നു.

കത്ത് വായിച്ചു തീര്‍ത്ത ശേഷം കെന്നഡി പറഞ്ഞു.ആ ഗുരുശ്രേഷ്ഠന്റെ ശിഷ്യനാവാന്‍എനിക്ക്ഭാഗ്യംലഭിച്ചില്ലല്ലോ.ഗുരുനാഥന്‍മാര്‍ കാരണം ദിവസങ്ങളുടെ വിത്യാസത്തില്‍ രണ്ടുശിഷ്യര്‍ വേദന തിന്നു മരിക്കേണ്ടി വന്നവാര്‍ത്തകളുടെ നടുക്കത്തില്‍ നിന്ന് ഇപ്പോഴും മലയാളികള്‍ മോചിതരായിട്ടില്ല. പൂമ്പാറ്റയെ പോലെ പാറി നടക്കേണ്ട ഇളംപ്രായത്തില്‍ ക്ലാസ്സ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ്പരലോകം പൂകിയ ബത്തേരി സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഷഹ് ല ഷെറിന്റെ മരണത്തിലും കൊല്ലം കിളികൊല്ലൂര്‍ സ്വദേശിനി ഫാത്തിമ ചെന്നൈ ഐഐടിയില്‍ ദുരുഹ സാഹചര്യത്തില്‍മരണപ്പെട്ടതിലും അദ്ധ്യാപകര്‍ ആരോപണ വിധേയരായിക്കുക യാണ്. പാമ്പ് കടിച്ചതാണ്.ആശുപത്രിയില്‍ കൊണ്ട് പോകണമെന്ന് കരഞ്ഞുപറഞ്ഞിട്ടും സാറുമ്മാര്‍ അവളുടെ ഉപ്പ വരുന്നത് വരെ കാത്തിരുന്നു.

അവളുടെ കാലില്‍ നിന്ന് ചോരവരുന്നുണ്ടായിരുന്നു. ടീച്ചറും ഞങ്ങളുമെല്ലാം അവളെ ആശുപത്രിയില്‍ കൊണ്ടു പോകണമെന്ന് പറഞ്ഞിട്ടും ഷിജില്‍സാര്‍സമ്മതിച്ചില്ല.ക്ലാസ്സിന് പുറത്ത് കസേരയിലിരുത്തിയ അവള്‍ തളര്‍ന്നു കരയുകയായിരുന്നു. ഷഹീല യുടെകൂട്ടുകാരി കീര്‍ത്തനയുടെ വാക്കുകള്‍ മരണത്തില്‍ വില്ലനായി മാറിയ അധ്യാപകനു നേരെയുള്ള കുറ്റപത്രം കൂടിയാണ്. ഈ വര്‍ഷത്തെ അഖിലേന്ത്യാ എന്‍ഐടി പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കിന്റെ മികവോടെ ഐ ഐ ടി യില്‍ എത്തിയ ഫാത്തിമ മരണ ലോകത്തേക്ക് നടന്നു നീങ്ങുമ്പോള്‍ തന്റെ മൊബൈല്‍ ഫോണിലെ വോള്‍പേപ്പറില്‍ കുറിച്ചു വച്ചത് മരണത്തിനു കാരണക്കാരന്‍ സുദര്‍ശന്‍ പത്മനാഭന്‍ എന്ന അദ്ധ്യാപകന്റെ പേരായിരുന്നു.പാീ പുസ്തകങ്ങള്‍ക്ക് പുറത്തുള്ള കാര്യങ്ങള്‍ കൂടിവിവരിച്ചുകൊണ്ട് കുട്ടികളുടെ മനസ്സിനെ ജ്വലിപ്പിക്കേണ്ട അധ്യാപകരാണ് രണ്ടിടത്തും മരണദൂതന്‍മാരായി മാറിയിട്ടുള്ളത്.

ഒരു ഡോക്ടര്‍ക്ക് പറ്റുന്ന തെറ്റ് ആറടി മണ്ണില്‍ കുഴിച്ചുമൂടപ്പെടും. ഒരു വക്കീലിനു പറ്റുന്ന തെറ്റ് ആറടി ഉയരത്തില്‍ തൂങ്ങി നില്‍ക്കും. ഒരദ്ധ്യാപകനു പറ്റുന്ന തെറ്റിന്റെ ഫലം ആറു തലമുറകള്‍ അനുഭവിക്കേണ്ടി വരും. തങ്ങള്‍ ചെയ്യുന്ന ജോലിയുടെ മഹത്വവും സമൂഹം കല്‍പിച്ചു നല്‍കുന്ന സ്ഥാനത്തിന്റെ വലിപ്പവും അറിയാത്തവരുടെ ചെയ്തികളുടെ പേരില്‍ അദ്ധ്യാപക സമൂഹം നമ്രശിരസ്‌ക്കരായിരിക്കുകയാണ്.തിരിച്ചറിവിന്റെ ഭദ്രദീപം കൊളുത്തി വിദ്യാര്‍ത്ഥികളെ നേര്‍വഴിയിലേക്ക് നയിക്കുക എന്നതിലാണ് അധ്യാപകവൃത്തിയുടെവിജയം.കാതുകളോടൊപ്പം കണ്ണുകള്‍ കൂടി അധ്യാപകര്‍തുറന്നുവെക്കണം.അഛന്‍.അമ്മ.സഹോദരങ്ങള്‍ അങ്ങിനെ പലതരം വേഷങ്ങള്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് മുമ്പില്‍തങ്ങള്‍ക്ക്അണിയാനുണ്ടെന്ന കാര്യവും അധ്യാപകര്‍ മറക്കാന്‍ പാടില്ല. ക്ലാസ്സ്മുറികളില്‍ ഏകാധിപതിയെ പോലെ പെരുമാറുന്നതിനു പകരം ഗുരുനാഥന്‍മാര്‍ ജനാധിപത്യ ശൈലിയും ശീലിക്കണം.തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ശിഷ്യര്‍ തെറ്റു ചെയ്താല്‍ കണ്ണടക്കുകയും അതേ തെറ്റ് മറ്റു കുട്ടികള്‍ ചെയ്താല്‍ ആക്രോശിക്കുകയും ചെയ്യുമ്പോള്‍ സ്യഷ്ടിക്കുന്ന വിവേചനത്തിന്റെയും അനീതിയുടെയും മുറിവുണക്കാന്‍ വൈദ്യശാസ്ത്രത്തിലെ ലേപനം മതിയാവില്ല. അഭിനന്ദനം എന്നത് ടോണിക്കിന് സമാനമാണ്. ക്ലാസ്സ് മുറിയില്‍ വെച്ച് അധ്യാപകര്‍ മിടുക്കനെന്നോ മിടുക്കിയെന്നോ പറയുന്ന വാക്കുകളോട് കിടപിടിക്കുന്ന ഒരവാര്‍ഡും ലോകത്തിലില്ല.

ചൈനയിലെ ഇ -കൊമേഴ്‌സ് ഭീമന്‍ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റേഷന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ജാക്മാ തന്റെ പദവി ഈയിടെയാണ് രാജിവെച്ചത് .അധ്യാപന വൃത്തിയിലേക്ക് മടങ്ങുന്നതിന് വേണ്ടിയാണ് ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്ന തന്റെ പദവി ത്യജിക്കാന്‍ ജാക്മാ തയ്യാറായിട്ടുള്ളത്. അധ്യാപനത്തേക്കാളും വലുതല്ല മറ്റു ജോലികളെന്ന സന്ദേശമാണ് ജാക്മയുടെ രാജി പ്രഖ്യാപനത്തില്‍ നിന്ന് അധ്യാപക സമൂഹം വായിച്ചെടുക്കേണ്ടത്. ആഖ്യയും ആഖ്യാനവും ബീജഗണിതവും രാസനാമങ്ങളും സൂത്രവാക്യങ്ങളും ശിഷ്യഗണങ്ങള്‍ മറന്നാലും അവരില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകളില്‍ ഉലയൂതിയ അധ്യാപകരെ അവര്‍ ഒരിക്കലും വിസ്മരിക്കില്ല. ഹെലന്‍ കെല്ലറിന്റെ ജീവിതം അതിനുള്ള തെളിവാണ്. അന്ധയും ബധിരരയും മൂകയുമായിരുന്ന ഹെലന്‍ന്റെ ജീവിതം മാറ്റിമറിച്ചത് ആനിസള്ളിവന്‍ എന്ന അധ്യാപികയാണ്.49 വര്‍ഷക്കാലം നീണ്ടുനിന്ന അവരുടെ ഗുരുശിഷ്യബന്ധത്തിന്ന് പകരം വെക്കാവുന്ന മറ്റൊരുദാഹരണവുമില്ല. ക്ഷമ. പ്രോത്സാഹനം.സ്ഥിരോത്സാഹം എന്നിവയായിരുന്നു ആനി സള്ളി വന്റെ വിജയമന്ത്രങ്ങള്‍. ഒന്നര വയസില്‍ കവര്‍ച്ചക്കാരനായെത്തിയ രോഗമാണ് ഹെലന്റെ കാഴ്ച കവര്‍ന്നത്.മുന്ന്ദിവസത്തേക്ക് കാഴ്ച ശേഷി തിരിച്ചുകിട്ടിയാല്‍ ആദ്യമായി ടീച്ചറുടെ മുഖം കാണണമെന്നാണ് ഹെലന്‍ കെല്ലര്‍ ആഗ്രഹിച്ചത്. തങ്ങളുടെ സാമീപ്യത്തിനായി കാത്തിരിക്കുകയുംമുഖ ദര്‍ശനത്തിനായി കൊതിക്കുകയും മാനവസേവയിലും രാഷ്ട്ര സ്‌നേഹത്തിലും വഴിവിളക്കുകളായി നിലകൊള്ളുകയുംചെയ്യുന്ന ശിഷ്യരെ വാര്‍ത്തെടുക്കാന്‍ ഓരോഅധ്യാപകര്‍ക്കും കഴിയണം

SHARE