രണ്ടാം പകുതിയില്‍ പതുങ്ങുന്ന നീലകടുവകള്‍

ദിബിന്‍ ഗോപന്‍

ഹൃദയം തകര്‍ക്കുന്ന കാഴ്ച്ച തന്നെയായിരുന്നു കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയം ഇന്ത്യക്ക് സമ്മാനിച്ചത്. മത്സരത്തിന്റെ അവസാന പത്ത് മിനിറ്റിലെ പതര്‍ച്ച വീണ്ടും ഇന്ത്യക്ക് ശാപമായി.
ഇത് ആദ്യമായല്ല ഇന്ത്യ ലീഡ് നേടിയതിന് ശേഷം എതിര്‍ ടീമിന് വിജയത്തിന് വഴിയൊരുക്കുന്നത്. 2019- ല്‍ യുഎഇ യില്‍ നടന്ന ഏഷ്യന്‍ കപ്പിലെ അവസാന മത്സരത്തില്‍ സമനില മാത്രം മതിയായിട്ടും അവസാന മിനിറ്റില്‍ നല്‍കിയ പെനാല്‍ട്ടി തട്ടി തെറിപ്പിച്ചത് വലിയ പ്രതീക്ഷകളായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലേക്കടുക്കുമ്പോള്‍ നഷ്ടപ്പെടുത്തുന്ന ആത്മവിശ്വാസം തന്നെയാണ് തോല്‍വിയിലേക്ക് നയിക്കുന്നത്.

ഗോളടിച്ചാല്‍ മാറുന്ന ശൈലി

ലീഡ് നേടിയാല്‍ ശൈലി മാറ്റുന്നത് ഇന്ത്യ ഇതാദ്യമായല്ല. പലപ്പോളും പ്രതിരോധത്തിലേക്ക് ഊന്നുമ്പോഴാണ് ഇന്ത്യ ഗോളുകള്‍ വഴങ്ങുന്നതും. പുതിയ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് അക്രമണ ശൈലിയാണ് ഇഷ്ടപ്പെടുന്നതെന്ന് പറയുമ്പോഴും കഴിഞ്ഞ ദിവസവും നമ്മള്‍ കണ്ടത് പഴയ ശൈലിയില്‍ കളിക്കുന്ന ടീമിനെ തന്നെയാണ്. എതിര്‍ ടീമിനെ പ്രതിരോധിക്കാന്‍ മാത്രം ശ്രമിക്കുമ്പോള്‍ കൂടെ സമ്മര്‍ദ്ദവും വര്‍ധിക്കുന്നു. ഇത് ഉണ്ടാക്കുന്ന പിഴവുകള്‍ ഗോളുകളും.

ഇനി വരുന്ന മത്സരങ്ങള്‍

സെപ്തംബര്‍ 10, 2019- ഖത്തര്‍ (away)
ഒക്‌ടോബര്‍ 15, 2019 – ബംഗ്ലാദേശ് (home)
നവംബര്‍ 14, 2019 – അഫ്ഗാനിസ്ഥാന്‍ (away)
നവംബര്‍ 19, 2019 – ഒമാന്‍ (away)
മാര്‍ച്ച് 26, 2020 – ഖത്തര്‍ (home)
ജൂണ്‍ 4, 2020 – ബംഗ്ലാദോശ് (away)
ജൂണ്‍ 9, 2020 – അഫ്ഗാനിസ്ഥാന്‍ (home)