പരീക്ഷയെഴുതാം ആത്മവിശ്വാസത്തോടെ

ലത്തീഫ് മുട്ടാഞ്ചേരി

പഠിച്ച കാര്യങ്ങള്‍ കൃത്യതയോടെയും ആവശ്യാനുസരണവും സമനിഷ്ഠയോടെയും അവതരിപ്പിക്കാനുള്ള ഒരാളുടെ കഴിവാണ് പരീക്ഷയില്‍ അളക്കപ്പെടുന്നത്. പഠിച്ച്‌വെച്ചതല്ല അത് അവതരിപ്പിക്കുന്നതിലാണ് പരീക്ഷാഹാളിലെ മികവ്. നന്നായി പാചകം ചെയ്തത് വിളമ്പുന്നതിലുള്ള പാചകക്കാരന്റെ മിടുക്ക് പോലെയാണ് പരീക്ഷയിലെ എഴുത്തും. മുന്നൊരുക്കങ്ങള്‍ മൂന്ന് വിധമാണ്. 1) പരീക്ഷക്ക് കുറച്ച് ദിവസംമുമ്പ് 2) തൊട്ട് തലേന്ന് 3) പരീക്ഷാ ഹാളില്‍.
പലപ്പോഴും അനുഭവപ്പെടുന്ന രണ്ട് പ്രശ്‌നം സമയമില്ലായ്മയും മറന്ന്‌പോകലുമാണ്. സമയമില്ലായ്മക്കുള്ള കാരണം മൊത്തം സമയത്തിനിടക്ക് ഓരോ മാര്‍ക്കിനും വീതംവെച്ച് എഴുതുന്നതിന് മുമ്പെ പ്ലാനിങ് ഇല്ലാത്തതാണ്. അതുകൊണ്ട് മൊത്തമുള്ള മാര്‍ക്കിനെ ചോദ്യത്തിന്റെ മാര്‍ക്കുമായി വീതംവെച്ചെ ടുക്കാന്‍ സമയം തരപ്പെടുത്തുക എന്നുള്ളത് ഇതിന് ഏറ്റവും അത്യാവശ്യമാണ്. മുന്‍ ചോദ്യപേപ്പര്‍വെച്ച് സമയം കണക്കാക്കി സ്വയം പരീക്ഷ നടത്തുക എന്നതാണ് ഇതിന്റെ ഏറ്റവും ശക്തമായ ഒറ്റമൂലി. ഇങ്ങനെ മാര്‍ക്കിനനുസരിച്ച് ഉത്തരമെഴുതുന്നത്‌കൊണ്ട് സമയം തികയാതിരിക്കുന്നതോ അധികമാവുന്നതോ വരില്ല. പരീക്ഷയില്‍ അവസാനം ഉത്തരവും മറ്റും ഒരാവൃത്തി വായിക്കാനുള്ള സമയംകൂടി ബാക്കിവെച്ചാണ് ഇത് ചെയ്യേണ്ടത്. മറന്ന്‌പോകുന്ന പ്രശ്‌നവും ഇത്തരം സ്വയം പരീക്ഷകള്‍ ആവര്‍ത്തിച്ച് എഴുതി പഠിച്ചാല്‍ പരിഹരിക്കാന്‍ കഴിയും. പരീക്ഷകള്‍ക്കു ഉന്നത മാര്‍ക്കിന് ഈ ശീലം വളരെ നന്നാവും.
വായനമുറിയിലെ ചുമരില്‍ മറന്ന് പോകാന്‍ സാധ്യതയുള്ള പ്രധാന പോയിന്റുകളോ, സൂത്രവാക്യങ്ങളോ ആവശ്യമെങ്കില്‍ ഇടംനല്‍കാവുന്നതാണ്. കൃഷിയിടത്തിലെ കളകള്‍ പറിച്ച് മാറ്റുംപോലെ സാശയവും പ്രയാസവുമുള്ള ഭാഗങ്ങള്‍ വായിച്ച് തീര്‍ക്കാന്‍ ഈ തന്ത്രങ്ങള്‍ പ്രയോഗിക്കാവുന്നതാണ്. വിവിധ കളറുകളാല്‍ തയ്യാറാക്കുന്ന ഇത്തരം ചാര്‍ട്ടുകള്‍ പഠനത്തിന്റെ ഏകാഗ്രത കുറയ്ക്കുന്നതിനോ ശ്രദ്ധ മാറുന്നതിനോ കാരണമാകാന്‍ പാടില്ല. ഈ ചാര്‍ട്ടുകള്‍ ഓരോന്നും നന്നായി മനസിലുറച്ചശേഷം മാറ്റി കൊടുക്കാവുന്നതാണ്.
പഠനത്തില്‍ കുറവുള്ള മനസ്സിലാക്കാന്‍ അല്‍പം പ്രയാസമുള്ള ചില ഭാഗങ്ങള്‍ ആവുന്നത്ര മനസ്സിലാക്കി പഠിക്കുക എന്നതാണ് കടുംവെട്ട് പഠനം. അവസാനം ഇങ്ങനെ ഗ്രഹിക്കാന്‍ പറ്റുന്നത് ആവുന്നത്ര പഠിച്ച് ആവശ്യമെങ്കില്‍ പരീക്ഷയിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുക എന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്.
ഉറക്കം ശരീരത്തിനും മനസ്സിനും അത്യന്താപേക്ഷിതമാണ്. 6-8 മണിക്കൂര്‍ ഉറങ്ങുന്നത് ശരീരത്തിന് അത്യാവശ്യമാണ്. രാത്രി സമയത്ത് വൈകി പഠിക്കുന്നവരും രാവിലെ നേരത്തെ എണീറ്റ് പഠിക്കുന്നവരും എന്ന രണ്ട് രീതിക്കാര്‍ ഉണ്ട്. വളരെ ശാന്തമായ അന്തരീക്ഷത്തില്‍ മനഃസമാധാനത്തോടെ പഠിക്കാന്‍ രാവിലെ നല്ലതാണെന്ന് പറയാറുണ്ട്. പക്ഷേ ഓരോരുത്തരുടെയും സൗകര്യമനുസരിച്ചും താല്‍പര്യമനുസരിച്ചും പഠിക്കുന്നതാണ് അനുയോജ്യം. പെട്ടന്നുള്ള സമയമാറ്റവും ഉറക്കച്ചവടും ആലസ്യം വരുത്തുന്ന രീതികളും ദോഷകരമായി ബാധിക്കുമെന്നതാണ് കാരണം. ശാന്തമായ ചുറ്റുപാടില്‍തന്നെ മനസോടെ ഓരോരുത്തരുടെയും അനുയോജ്യരീതി സ്വീകരിക്കുകയും ആവശ്യത്തിന് ഉറങ്ങുകയും ചെയ്യാം.
പഠനത്തിനിടയിലെ മാനസിക സംഘര്‍ഷം കുറയ്ക്കാനും പഠിച്ച കാര്യങ്ങള്‍ കൃത്യതയോടെ ഓര്‍ത്തെടുക്കാനും സാധിക്കുംവിധം നിരവധി ആൃലമവേശിഴ ഋഃലൃരശലെ നിലവിലുണ്ട്. വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഇത്തരത്തിലൊന്ന് ശീലമാക്കുന്നത് നല്ലതായിരിക്കും. നിവര്‍ന്നിരുന്ന സ്വന്തം കൈകള്‍ കാലില്‍ വെച്ചു മൂന്ന് പ്രാവശ്യം ദീര്‍ഘമായി ശ്വാസോഛാസം ചെയ്തശേഷം കണ്ണടച്ച് ഈ പ്രവൃത്തി തുടരുക. ബാഹ്യമായ ശ്രദ്ധയില്‍നിന്നെല്ലാം മാറി ശ്വാസഗതിയില്‍ തന്നെ ശ്രദ്ധിച്ച് കുറെനേരം ഇതാവര്‍ത്തിക്കുമ്പോള്‍ മനസ്സിന് നല്ല ആശ്വാസം ലഭിക്കും. ക്രമേണ മനഃസമാധാനം കിട്ടുന്നതരത്തിലുള്ള നല്ല പ്രകൃതി കാഴ്ചകളും മറ്റും കണ്ണടച്ച് കാണാന്‍ പറ്റുന്ന വിധത്തിലേക്കെല്ലാം ആവശ്യത്തിനനുസരിച്ച് ചെയ്യാവുന്നതാണ്. പ്രാര്‍ത്ഥന രീതികളും മന്ത്രസൂക്തങ്ങളും ഉരുവിട്ട് ധ്യാനിക്കുന്നതും യോഗയുമെല്ലാം പല രീതിയിലുമുള്ള ടേൃല ൈറിലാക്‌സേഷന്‍ രീതികളാണ്. പഠന വിരസതയില്‍നിന്നും മാറി പഠനത്തിലേക്ക്തന്നെ തിരിച്ച്‌വരാന്‍ ഇത്മൂലം സാധിക്കും.
പലപ്പോഴും മുഴുവന്‍ ഭാഗങ്ങളും വായിക്കാനുള്ള സമയം തലേദിവസം ഉണ്ടാവില്ല. അങ്ങിനെയാവുമ്പോഴാണ് നേരത്തെ തയ്യാറാക്കിയ നോട്ട് ബുക്ക് കണ്ണോടിച്ച് ഓര്‍മ്മകള്‍ പുതുക്കുന്ന രീതിയുടെ ആവശ്യം. സ്റ്റഡിനോട്ട് പോയിന്റുകളിലൂടെ അങ്ങനെ ആശയങ്ങള്‍ എല്ലാം ഗ്രഹിക്കാന്‍ സാധിക്കും. പരീക്ഷാ തലേന്ന് നന്നായി ഉറങ്ങണം. സാധാരണ ചിലരെല്ലാം ചെയ്യുന്ന ഉറക്കമൊഴിഞ്ഞ് പഠിക്കുന്നതിന് വിരുദ്ധമായാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. പഠിച്ചത് പരീക്ഷക്ക് നന്നായി ഓര്‍ത്തെടുക്കാനും ഉറക്കച്ചടവ് ഒഴിവാക്കാനും നല്ല ഉറക്കം ആവശ്യമാണ്. ഉറക്കം കുറഞ്ഞാല്‍ പഠിച്ചത് ഓര്‍ത്തെടുക്കാന്‍ പ്രയാസമാവും.
തയ്യാറെടുപ്പിന്റെ മുന്‍ധാരണക്കാണ് ഠീ റീ ഹശേെ ന്റെ പ്രാധാന്യം. അടുത്ത ദിവസം പരീക്ഷക്ക് ആവശ്യമായ പേന (ചുരുങ്ങിയത് 2 എണ്ണം) പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, ബാഗ്, വാട്ടര്‍ ബോട്ടില്‍ ധരിക്കാനുള്ള വസ്ത്രം എന്നിവയെല്ലാം കരുതിവെക്കുക. ഠീ റീ ഹശേെ പോലെ എന്തൊക്കെ ചെയ്യണം, എന്തെടുക്കണം എന്ന ലിസ്റ്റ്കൂടി ഉണ്ടാക്കിവെച്ചാല്‍ നല്ല ആത്മവിശ്വാസത്തോടെ കിടന്നുറങ്ങാനും ചുറുചുറുക്കോടെ എഴു ന്നേല്‍ക്കാനും കഴിയും. ഓരോരോ ചെറിയ തയ്യാറെടുപ്പുകളും മികച്ച വിജയത്തിന് ആവശ്യമാണ്.
അല്‍പ്പം നേരത്തെ തന്നെ വീട്ടില്‍നിന്ന് ഇറങ്ങുക, സാധനസാമഗ്രികള്‍ ബാഗില്‍ വെച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെ വൃത്തിയോടെയും മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ചുണക്കുട്ടികളായി സ്‌കൂളിലെത്തുക. ചുരുങ്ങിയത് അരമണിക്കൂര്‍ മുമ്പ് പഠനമെല്ലാം നിര്‍ത്തി പരീക്ഷാഹാളിലെത്തണം. അവസാന സമയത്തുള്ള അങ്കലാപ്പും ധൃതിയും പരീക്ഷയെ ദോഷകരമായി ബാധിക്കും എന്ന് മനസിലാക്കുക.
പരീക്ഷാഹാളില്‍ ഉത്തരപേപ്പര്‍ കിട്ടിയാല്‍ പേജുകള്‍ നോക്കി തെറ്റ് കൂടാതെ രജിസ്റ്റര്‍ നമ്പറും ആവശ്യമുള്ള വിവരങ്ങളും എഴുതി മാര്‍ജിന്‍വരെ കണക്കുക. ചോദ്യപേപ്പര്‍ കിട്ടിക്കഴിഞ്ഞാല്‍ ധൃതിപിടിച്ച് ഉത്തരം എഴുതാതെ, കിട്ടിയ ചോദ്യപേപ്പര്‍ ഒരാവൃത്തി വായിച്ച്, ചോദ്യത്തിന്റെ ഘടന, നിര്‍ദ്ദേശങ്ങള്‍, എഴുതേണ്ടത് എത്ര എന്നെല്ലാം മനസിലാക്കുക. ചോദ്യത്തിന്റെ ഘടനയും വലിപ്പവും കണക്കാക്കി സമയത്തിനനുസരിച്ച് എഴു താന്‍ ക്രമപ്പെടുത്തുക ഓരോ ചോദ്യത്തനും ലഭിക്കുന്ന സമയം ക്രമീകരിച്ച്, അവസാനം ഒരല്‍പ്പം സമയം ബാക്കിയാവുംവിധം എഴുതി തുടങ്ങുക. ഉത്തരമെഴുതുമ്പോള്‍ ചോദ്യത്തിന്റെ ക്രമമനുസരിച്ച് എഴുതുന്നത് നല്ലതാണെങ്കിലും ഭംഗിയായി എഴുതാന്‍പറ്റുന്ന ഉത്തരങ്ങളാണ് ആദ്യം എഴുതേണ്ടത്. ഇത് മൂല്യനിര്‍ണ്ണയത്തിന്റെ മതിപ്പ് വര്‍ധിക്കാന്‍ കാരണമാവും. ഏതെങ്കിലും ഉത്തരം തെറ്റിയിട്ടുണ്ടെങ്കില്‍ വെട്ടി തിരുത്തുന്നതിന് പകരം ഒരു വെട്ട് മാത്രം ഇട്ട് ഉത്തരപേപ്പറിന്റെ ഭംഗി സംരക്ഷിക്കുക. അവസാന പേജ് ആകുമ്പോഴേക്കും അഡീഷണല്‍ ഷീറ്റ് വാങ്ങിവെച്ച എഴുത്തിന്റെ ഒഴുക്ക് തടസ്സപ്പെടാത്തവിധം പരീക്ഷ സുഖകരമാക്കുക. ഒന്നാം പേജിലും അവസാന പേജിലും നല്ല വൃത്തിയായി എഴുതി മൂല്യനിര്‍ണ്ണയ അധ്യാപകനെ ഒന്ന്കൂടി മതിപ്പുണ്ടാക്കുക. മാര്‍ക്കടിസ്ഥാനത്തിലാണ് ഉത്തരം എഴുതേണ്ടത് എന്നത് പ്രത്യേകമായി ശ്രദ്ധിച്ച് ഉത്തരത്തിന്റെ വലിപ്പം ക്രമീകരിക്കുക. പ്രധാന പോയിന്റുകള്‍ അടിവരയിടുന്നതും ഉപന്യാസത്തില്‍ സബ് ഹെഡ്ഡിങ് എഴുതുന്നതും നല്ലതാകും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുക. നെഗറ്റീവ് മാര്‍ക്ക് ഇല്ല എന്നത് പ്രത്യേകം മനസ്സിലാക്കുക. കണക്കിനും മറ്റും ഉത്തരം ശരിയായില്ലെങ്കിലും സ്റ്റെപ്പ്കള്‍ക്ക് മാര്‍ക്കുണ്ട് എന്ന ബോധ്യത്തോടെ ഉത്തമെഴുതുക. ഗ്രാഫ് പേപ്പറുകള്‍, അനുബന്ധ ഷീറ്റുകള്‍ എന്നിവ നഷ്ടപ്പെടാത്തവിധം ഭദ്രമായി കൂട്ടി ചേര്‍ക്കുക. വലിച്ച് വാരി എഴുതുന്നതിലല്ല, ഉത്തര സൂചികക്ക് കണക്കാക്കി എഴുതുന്നതിലാണ് കാര്യം എന്ന് മനസ്സിലാക്കുക. ഒരല്‍പ്പം മുമ്പ് എഴുത്ത് നിര്‍ത്തി ഇതേവരെ എഴുതിയ ഉത്തരങ്ങള്‍, ചോദ്യങ്ങള്‍, റോള്‍നമ്പര്‍, വിഷയത്തിന്റെ പേര് എല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്തി ഉത്തരപേപ്പര്‍ തിരികെ നല്‍കുക.
എഴുതിയ പരീക്ഷയെക്കുറിച്ചുള്ള പോസ്റ്റുമോര്‍ട്ടം ആവശ്യമില്ല. മറ്റ് കുട്ടികളുമായി താരതമ്യം ചെയ്ത് ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്യുന്നതും എഴുതിയ പരീക്ഷയെക്കുറിച്ച് വിശകലനം ചെയ്ത് വ്യാകുലപ്പെടുത്തുന്നതും മറ്റുള്ളവരുമായി താരതമ്യം ചെയ്ത് വിഷമിക്കുന്നതുമെല്ലാം തൊട്ടടുത്ത പരീക്ഷയെ ദോഷകരമായി ബാധിക്കും എന്ന് മനസ്സിലാക്കുക. നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കി തന്റെ അറിവും കഴിവും പാഗല്‍ത്ഭ്യവുമനുസരിച്ച് നന്നായി എഴുതിയിട്ടുണ്ട് എന്ന ആത്മവിശ്വാസത്തോടെ സന്തോഷത്തോടെ വീട്ടിലേക്ക് പുറപ്പെട്ട് അടുത്ത ദിവസത്തെ പരീക്ഷക്ക് തയ്യാറാവുക.

SHARE