പൗരത്വ ഭേദഗതി ബില്‍: വികൃതമാവുന്നത് രാജ്യത്തിന്റെ മുഖം

എം ഉബൈദുറഹ്മാന്‍

ഉംബര്‍ട്ടോ എക്കോ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ നിശ്ചയമായും ഫാസിസ്റ്റ് സമീപനത്തിന്റെ സാമാന്യ സ്വഭാവങ്ങള്‍ അക്കമിട്ട് വിവരിക്കുന്ന അദ്ദേഹത്തിന്റെ ലഘുഗ്രന്ഥമായ ‘ അഞ്ച് നൈതിക പ്രബന്ധങ്ങള്‍’ (എശ്‌ല ങീൃമഹ ജശലരല)െ വര്‍ത്തമാന കാല ഇന്ത്യയിലെ ഫാസിസ്റ്റ് ഭീകരവാഴ്ചയുടെ പാശ്ചാത്തലത്തില്‍ ധാരാളം കൂട്ടിച്ചേര്‍ക്കലുകളോടെ പരിഷ്‌കരിച്ചിരിക്കാനോ അല്ലെങ്കില്‍ ഇന്ത്യന്‍ ഫാസിസത്തെ സംബന്ധിച്ച് ഒരു വിശേഷാല്‍ പുസ്തകം തന്നെ പ്രസീദ്ധികരിച്ചിരിക്കാനോ ഇടയുണ്ടായിരുന്നു. ലോകസഭക്ക് പിന്നാലെ രാജ്യസഭയും ഇക്കഴിഞ്ഞ ആഴ്ച വിവാദ പൗരത്വ ഭേദഗതി ബില്‍ (ഇശശ്വേലി െഅാലിറാലി േആശഹഹ) പാസാക്കിയതോടെ യഥാര്‍ത്ഥത്തില്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കൊണ്ടിരിക്കുന്നത് ഹെഡ്‌ഗെവാര്‍, ഗോള്‍വാല്‍ക്കര്‍, സവര്‍ക്കര്‍ തുടങ്ങി ഹിന്ദു സംസ്‌കാരിക ദേശീയതയുടെ തലതൊട്ടപ്പന്‍മാരുടെ വക്ര ദേശീയ സങ്കല്‍പങ്ങളാണ്.
തകര്‍ന്നടിയുന്നതാവട്ടെ, കൊടുക്കല്‍ വാങ്ങല്‍ സംലയന പ്രക്രിയകളിലൂടെ നൂറ്റാണ്ടുകള്‍ കൊണ്ട് ഉരവം ചെയ്ത ഉള്‍ക്കൊള്ളലിന്റെയും (ശിരഹൗശെ്ശാെ), രചനാത്മകതയുടെയും, സഹിഷ്ണുതയുടെതുമായ ഒരു മത നിരപേക്ഷ മാതൃകാ രാഷ്ട്ര സംസ്‌കാരവും. ഇരുട്ടി വെളുക്കുമ്പോഴേക്കും ഇന്നലെ കണ്ട സംസ്ഥാനങ്ങള്‍ അപ്രത്യക്ഷമാവുകയും, ഈ നിമിഷം വരെ രാഷ്ട്ര പൗരന്‍മാരായിരുന്നവര്‍ തൊട്ടടുത്ത നിമിഷം രാഷ്ട്രത്തിന് തന്നെ അന്യരാവുകയും ചെയ്യുന്ന വൈചിത്ര്യത്തെ ചില മാജിക്കല്‍ റിയലിസ്റ്റ് നോവലുകളിലെ രംഗങ്ങളോട് മാത്രമേ താരതമ്യം ചെയ്യാനൊക്കൂ.
പ്രത്യക്ഷത്തില്‍ സംഭ്രമജനകമെന്ന് തോന്നിപ്പിക്കുന്ന ദേശ,ഭാഷാ വേഷ സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കിടയിലും ഒരു ഉദ്ഗ്രതിഥ സംസ്‌കൃതിയായി മഹത്തായ ഈ രാജ്യം നിലകൊള്ളുന്നത് വിസ്മയത്തോടെയായിരുന്നു വിദേശികള്‍, വിശേഷിച്ചും പാശ്ചാത്യര്‍, നോക്കി നിന്നിരുന്നതെങ്കില്‍ , വിദേശ മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ സമകാലിക ഇന്ത്യ ഇടം പിടിക്കുന്നത് ഭരണ തലത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അസംബന്ധ നാടകങ്ങളുടെയും ( നോട്ട് നിരോധനം തന്നെ ഏറ്റവും മികച്ച ഉദാഹരണം) വംശീയോന്മൂലന അനുകൂല നിലപാടുകളുടെയും, തത്സംബന്ധമായ നിയമ നിര്‍മാണ പ്രക്രിയയുടെയും പേരിലാണ്. മതത്തെ രാഷ്ട്ര പൗരത്വത്തിന് മാനദണ്ഡമാക്കുന്ന അത്യന്തം അപരിഷ്‌കൃതവും, മദ്ധ്യകാല യുഗത്തിലേക്ക് തിരികെ നടത്തിക്കുന്നതുമായ നിയമ നിര്‍മാണം പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയിലും കഴിഞ്ഞ ആഴ്ച ലോക് സഭ പാസാക്കി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് , അഫ്ഗാനിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളില്‍ ‘മത പീഡനം’ മൂലം ഇന്ത്യയിലേക്ക് വന്ന് ഈ രാജ്യത്ത് അഞ്ച് വര്‍ഷം സ്ഥിര താമസമാക്കിയ ‘മുസ്‌ലിംകളല്ലാത്ത’ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്ന ഭേദഗതി ബില്‍ രാജ്യ സഭയും പാസാക്കുകയുണ്ടായി. ബഹുസ്വരമായ രാജ്യത്തിന്റെ ജനിതക ഘടനയെ പാടെ മാറ്റി മറിച്ച് ഒരു ഏകശിലാ സംസ്‌കാരത്തിലേക്ക് ‘മോര്‍ഫ്’ ചെയ്യുന്ന പ്രക്രിയയിലെ ഒരു സുപ്രധാന ഘട്ടമാണ് ഈ നിയമ നിര്‍മാണത്തിലൂടെ സര്‍ക്കാര്‍ പിന്നിട്ടിരിക്കുന്നത്. എന്നാല്‍ മതനിരപേക്ഷ ഇന്ത്യയില്‍നിന്നും ‘ഹിന്ദുത്വ ഇന്ത്യ’ യിലേക്കുള്ള ഈ രൂപമാറ്റ നടപടികളെയും ശ്രമങ്ങളെയും പൂര്‍ണ അവജ്ഞയോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയ അതേ സമയം തന്നെ ഡ. ട ഒീൗലെ എീൃലശഴി അളളമശൃ െഇീാാശേേലല ട്വിറ്ററില്‍ പുറത്ത് വിട്ട പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. ഇന്ത്യയുടെയും അമേരിക്കയുടെയും അടിത്തറ തന്നെ മതവൈവിധ്യത (ൃലഹശഴശീൗ െുഹൗൃമഹശാെ) ആണെന്നും പൗരത്വനിര്‍ണയത്തിന് മതത്തെ അടിസ്ഥാനമാക്കുന്നത് മത വൈവിധ്യത എന്ന അടിസ്ഥാന ജനാധിപത്യ പ്രണാമത്തെ തുരങ്കം വെക്കലാണെന്നുമായിരുന്നു ഒഎഅഇ യുടെ പ്രസ്താവന. ഈ പ്രസ്താവനയുടെ തൊട്ടുടനെ യായിരുന്നു അമേരിക്കയുടെ അന്താരാഷ്ട്ര മത സ്വാതന്ത്ര കമ്മീഷന്‍ ഡട ഇകഞഎ പൗരത്വ ഭേദഗതി ബില്ലിനെ അടച്ചാക്ഷേപിച്ച് കൊണ്ട് പ്രസ്താവനയിറക്കിയതും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ യു.എസ് ഗവണ്‍മെന്റിനോട് ശിപാര്‍ശ െചയ്തതും. പൗരത്വ ബില്ലില്‍ ആശങ്ക രേഖപ്പെടുത്തി കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മിഷനും വാര്‍ത്താ ക്കുറിപ്പിറക്കി.
പൗരത്വ ഭേദഗതി ബില്‍ (ഇഅആ) സംബന്ധിയായി പ്രമുഖ അന്തര്‍ദേശീയ മാധ്യമങ്ങള്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അതിജീവനം സംബന്ധിച്ച ആഗോള സമൂഹത്തിന്റെ ഉത്കണ്ഠകള്‍ പ്രതിഫലിപ്പിക്കുന്നതാണ്.
നിഷ്പക്ഷ നിലപാടുകളുടെയും സമീപനങ്ങളുടെയും പേരില്‍ ലോക മാധ്യമങ്ങളുടെ ഇടയില്‍ തന്നെ ആദരണീയ സ്ഥാനത്തുള്ള ‘ദി ന്യൂയോര്‍ക്ക് ടൈംസ്’ രൂക്ഷമായ ഭാഷയിലാണ് പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ചത്. ഇന്ത്യയിലെ മുസല്‍മാന്‍മാരെ സംബന്ധിച്ചടത്തോളം കടുത്ത അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണിതെന്നും, 1947 ല്‍ രാജ്യം സ്വതന്ത്രമായപ്പോള്‍ ഇന്ത്യയുടെ ദേശീയ നേതാക്കള്‍ രാജ്യത്തിന്റെ സ്ഥാപിത തത്വമായി എടുത്തു പറഞ്ഞ മതനിരപേക്ഷതയെ പാടെ നിരാകരിക്കാന്‍ പോന്ന നടപടിയാണിതെന്നുമാണ് പത്രം വിലയിരുത്തിയത്. 20 കോടിയോളം വരുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തെ രണ്ടാം തരം പൗരന്‍മാരാക്കാനും ഒട്ടുമിക്ക മുസ്‌ലിംകളെയും രാഷ്ട്ര ഭ്രഷ്ടരാക്കാനുള്ള പ്രക്രിയയുടെ ആദ്യപടിയായിട്ടുമാണ് മുസ്‌ലിംകള്‍ പൗരത്വ ഭേദഗതി ബില്ലിനെ കാണുന്നതെന്നും ന്യൂയോര്‍ക് ടൈംസ് നിരീക്ഷിക്കുന്നു.
‘ടൈം’ മാഗസിന്റെനിരീക്ഷണമാണ് ഇതിലും ശ്രദ്ധേയം: ‘2019 മെയ് മാസത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരമേറിയ മോദി സര്‍ക്കാര്‍ അതിന്റെ ആദര്‍ശ ശാസ്ത്രങ്ങള്‍ക്കനുസരിച്ച് ഇന്ത്യയെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഈ പ്രക്രിയയില്‍ പ്രാന്തവല്‍കരിക്കപ്പെട്ടതാകട്ടെ രാജ്യത്തെ മുസ്‌ലിംകളായിരുന്നു. ഹിന്ദുത്വ ദേശീയ വിശ്വാസ പ്രമാണങ്ങള്‍ക്കനുസൃതമായി ഇന്ത്യയുടെ മത സാമൂഹ്യ ഘടനയെ സമൂലമായി മാറ്റിയെടുക്കാനുള്ള ബൃഹത്തായ ശ്രമമാണ് കഴിഞ്ഞ ദിവസം പാസാക്കിയെടുത്ത പൗരത്വ ഭേദഗതി ബില്‍.’വാഷിംഗ്ടണ്‍ പോസ്റ്റ്’ പത്രത്തില്‍ ബര്‍ക്ക ദത്ത് കുറിച്ചത് ഇപ്രകാരമാണ്: ‘ഈയിടെയായി ഇന്ത്യക്കകത്തും പുറത്തുമുള്ള അനവധിയാളുകള്‍ ഇന്ത്യയെ ഒരു ഹിന്ദു പാക്കിസ്ഥാനായി കണക്കാക്കുന്നു…. ഇന്ത്യ , പാകിസ്ഥാന്റെ അതേ അച്ചില്‍ ആ രാജ്യത്തെ ഔേദ്യാഗികമായി തന്നെ വാര്‍ത്തെടുത്തിരിക്കുന്നു എന്ന് ഇപ്പോള്‍ എനിക്കും സമ്മതിക്കേണ്ടിയിരിക്കുന്നു.’
ന്യൂനപക്ഷ സംരക്ഷണമാണ് ബില്ലിലൂടെ ലക്ഷ്യമാക്കുന്നതെന്ന സര്‍ക്കാര്‍ അവകാശ വാദത്തെ ബി.ബി.സി കടുത്ത ഭാഷയിലാണ് ചോദ്യം ചെയ്യുന്നത്: ‘ ന്യൂനപക്ഷ സംരക്ഷണമാണ് സര്‍ക്കാറിന്റെ യഥാര്‍ത്ഥ ലക്ഷ്യമെങ്കില്‍ മ്യാന്‍മറില്‍ മതപീഡനങ്ങള്‍ക്കിരയായ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെയും, പാകിസ്താനില്‍ സമാനമായ പീഡനങ്ങളനുഭവിക്കുന്ന അഹ്മദീയ മുസ്‌ലിംകളെയും ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. മറിച്ച്, സര്‍ക്കാര്‍ ചെയ്തതാവട്ടെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ നാടുകടത്താന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു’.
പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ ‘ദി ഗാര്‍ഡിയന്‍’ പൗരത്വ ബില്ലിനെ നോക്കി കാണുന്നത് ഇന്ത്യക്ക് മേല്‍ ഹിന്ദുത്വ സ്വത്വം അടിച്ചേല്‍പിക്കാനുളള മോദി ഭരണകൂടത്തിന്റെ നിരന്തരമായ നടപടികളിലെ ഏറ്റവും ഒടുവിലത്തെ ശ്രമമായാണ്. ഇക്കഴിഞ്ഞ ആഗസ്തില്‍ മോദി ഭരണകൂടം ഇന്ത്യയിലെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞു അതിനെ വിഭജിച്ച നടപടി ദി ഗാര്‍ഡിയന്‍ വായനക്കാരെ ഓര്‍മിപ്പിക്കുന്നു.’അല്‍ ജസീറ’ ന്യൂസ് പൗരത്വ ബില്ലിനെ വിശേഷിപ്പിക്കുന്നത് ആറ് വര്‍ഷം മുമ്പ് അധികാരമേറ്റടുത്തത് മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമായിട്ടാണ്. പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം തന്നെ പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയിലേക്കും, അത് ഇന്ത്യയുടെ മുഖമുദ്രയായ മതനിരപേക്ഷത എന്ന മഹിത പാരമ്പര്യത്തിനേല്‍പിക്കുന്ന വന്‍ ആഘാതത്തിലേക്കും വിരല്‍ ചൂണ്ടുമ്പോള്‍ ‘വാള്‍സ്ട്രീറ്റ് ജേണല്‍’, പാകിസ്ഥാനിലെ ‘ഡോണ്‍ ന്യൂസ് പേപ്പര്‍’, ബീജിങില്‍ നിന്നും പുറത്തിറങ്ങുന്ന ‘ചൈന ഡെയ്‌ലി’ മുതലായവ ബില്‍ അവതരണാനന്തരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടി പുറപ്പെട്ട കലാപങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്.
ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ദി ഹിന്ദു’ കടുത്ത ഭാഷയിലാണ് ഭേദഗതി ബില്ലിനെ വിമര്‍ശിച്ചത്. ‘നഗ്നമായ വിവേചനം’ സൃഷ്ടിക്കുന്നതെന്ന് ബില്ലിനെ വിശേഷിപ്പിച്ച ‘ദി ഹിന്ദു’ ദിനപത്രം ‘രാജ്യത്തെ ബുദ്ധി ജീവികളില്‍ നിന്നും പ്രതിപക്ഷ കക്ഷികളില്‍ നിന്നും കടുത്ത പ്രതിഷേധമുണ്ടായിട്ടും ബില്ലുമായി മുന്നോട്ട് പോവാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകര’മെന്നാണ് പത്രാധിപ കോളത്തില്‍ കുറിച്ചത്.
ബില്ലിനെ എതിര്‍ത്ത് ‘ഹിന്ദു’ ദിനപത്രത്തേക്കാള്‍ കടുത്ത ഭാഷയിലാണ് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രാധിപ കോളം എഴുതിയത് എന്ന് പറയാതെ വയ്യ. രാജ്യ വിഭജനത്തില്‍ സംഭവിച്ച ഒരു അക്ഷന്തവ്യമായ പിഴവ് തിരുത്തി അയല്‍ രാഷ്ട്രങ്ങളില്‍ നിന്ന് മതപീഡനത്തിന് ഇരയായവര്‍ക്ക് അഭയം നല്‍കുക എന്ന വ്യാജേന നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ എല്ലാ എതിര്‍ ശബ്ദങ്ങളെയും ഞെരിച്ചമര്‍ത്തി പാസാക്കിയെടുത്ത വിഷലിപ്തമായ ഈ ഭേദഗതി ബില്‍ ഇന്ത്യയില്‍ പൗരത്വത്തിന്റെ മാനദണ്ഡം മതമാണെന്ന ഭൂരിപക്ഷാധിപത്യത്തിന്റെ പൗരത്വത്തെ സംബന്ധിച്ച പുനര്‍നിര്‍വചനത്തിന് ശക്തി പകരുന്നു. ഈ ബില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹത്തെ മാത്രം ഉന്നം വച്ചുണ്ടാക്കിയ,പുറത്താക്കലിന്റെതും (ലഃരഹൗശെീി) വക്രീകരണത്തിന്റെതുമായ ഒരു രാഷ്ട്രീയ ദിശാ സൂചികയാണ്. ഇത് രാജ്യത്തെ മുസ്‌ലിംകള്‍ക്ക് നല്‍കുന്ന സന്ദേശം ഇന്ത്യ ഹിന്ദുക്കളുടെ സ്വാഭാവിക ഗൃഹമായി പുനര്‍ നിര്‍വചിക്കപ്പെടേണ്ടതുണ്ടെന്നതാണ്.
മതനിരപേക്ഷ നിലപാടുകള്‍ വച്ച് പുലര്‍ത്തുന്ന ‘ദി ടെലിഗ്രാഫ്, ‘ദി വയര്‍’ മുതലായ ഓണ്‍ലൈന്‍ പത്രങ്ങളും സഗൗരവം തന്നെയാണ് പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്തത്.പൗരത്വ ബില്ലിലൂടെയും രാജവ്യാപകമായി നടപ്പാക്കാന്‍ പോകുന്ന ദേശീയ പൗരത്വ രജിസ്‌ട്രേഷനിലൂടെയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്തെന്ന് മനസിലാക്കാന്‍ ശരാശരിയില്‍ കവിഞ്ഞ ബുദ്ധിയൊന്നും ആവശ്യമില്ല. ഇഅആ ല്‍ സിഖ്, ബുദ്ധ, ജൈന തുടങ്ങി ആറോളം മതന്യൂനപക്ഷങ്ങള്‍ക്ക് ഇളവ് നല്‍കിയതിന് പിന്നില്‍ തങ്ങള്‍ നിരാലംബരും ഒറ്റപ്പെട്ടവരുമാണെന്ന അരക്ഷിത ബോധം സൃഷ്ടിച്ച് മുസ്‌ലിംകളെ മാനസികമായി തളര്‍ത്തുകയും (ു്യെരവീഹീഴശരമഹ റലയശഹശമേശേീി) രാഷ്ട്രത്തിന്റെ മുഖ്യധാരയില്‍ ഉള്‍പെടാത്ത രണ്ടാം തരം പൗരന്‍മാരാണെന്ന അധമ ബോധം അവരില്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്യുക എന്നുളളതാണെന്ന് വ്യക്തം. മുസ്‌ലിംകളില്‍ അസംതൃപ്തി പുകയുമ്പോള്‍ അത് സ്വാഭാവികമായും കലാപങ്ങളിലും പ്രക്ഷോഭങ്ങളിലും ചെന്നവസാനിക്കുമെന്നും സാമുദായിക ധ്രുവീകരണം കൂടുതല്‍ ശക്തമാവുമെന്നും അത് വഴി ഭരണ തുടര്‍ച്ച നീണ്ട കാലത്തേക്ക് സാധ്യമാവുമെന്നും സംഘ്പരിവാരം കണക്കു കൂട്ടുന്നു. പൗരത്വ പ്രശ്‌നം ഒരു ഹിന്ദു ഢ െ മുസ്‌ലിം ആഖ്യാനമായി വികസിപ്പിച്ചെടുക്കാന്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങളും ഈ തന്ത്രത്തിന്റെ ഭാഗമായി വേണം കാണാന്‍. പൗരത്വ ഭേദഗതി ആക്റ്റും, ദേശീയ പൗരത്വ രജിസ്ട്രറും ഒരു സാമുദായിക പ്രശ്‌നമായി അല്പീകരിക്കാതെ അത് ബഹുസ്വര, മതനിരപേക്ഷ മൂല്യങ്ങളുടെ നിര്‍വചനമായ ഇന്ത്യ എന്ന മഹാ ആശയത്തിന് നേര്‍ക്കുള്ള ഫാസിസ്റ്റ് കടന്നാക്രമണമായി കാണാനും, ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനും ജാതി, മത, വര്‍ഗ, വര്‍ണ, ദേശ, ഭാഷാ വ്യത്യാസമില്ലാതെ ഓരോ ഇന്ത്യക്കാരനും മുന്നോട്ടു വരേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്.

SHARE