ഷിന്‍ജിയാങ് പ്രവിശ്യയിലെ 101ാം നമ്പര്‍ മുറി

എം ഉബൈദുറഹ്മാന്‍

സമഗ്രാധിപത്യം ഭീഷണമായി വളരുമ്പോള്‍ സംജാതമാവുന്ന ഭീതിതമായ അവസ്ഥയെ സര്‍ഗാത്മകമായി ആവിഷ്‌കരിച്ച എഴുത്തുകാരനാണ് ജോര്‍ജ് ഓര്‍വല്‍. ഭരണകൂട ഭീകരത ഭൂഗോളത്തിന്റ അഷ്ട ദിക്കുകളിലും ഭീഭത്സരൂപം പൂണ്ട് മുന്നേറുന്നത് കാണുമ്പോള്‍ ഓര്‍വലിന്റെ വിഖ്യാതമായ ‘1984’ എന്ന നോവല്‍ ഈ കാലഘട്ടത്തെ മുന്‍കൂട്ടി കണ്ട് എഴുതപ്പെട്ടതായിരുന്നോ എന്ന് തോന്നിപ്പോവും.
ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഷിന്‍ജിയാങിലെ ‘പുനര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പത്ത് ലക്ഷത്തോളം വരുന്ന ഉയ്ഗൂര്‍ മുസ്ലിം വിഭാഗത്തെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുകള്‍ അനുസ്മരിപ്പിക്കുന്നത് ഓര്‍വലിന്റെ
നോവലിലെ പീഡനമുറിയായ റൂം നമ്പര്‍ 101 നെയാണ്. ‘1984’ ലെ മുഖ്യ കഥാപാത്രമായ വിന്‍സ്റ്റന്‍ സ്മിത്ത് മസ്തിഷ്‌ക പ്രക്ഷാളനത്തിനും അപമാനവീകരണ പ്രക്രിയക്കും , വിവരണാതീതമായ പീഢനങ്ങള്‍ക്കും ഇരയാവുന്നത് ഇവിടെ വെച്ചാണ്.
മാര്‍ക്‌സ് വിഭാവനം ചെയ്ത സമത്വ സുന്ദര സമൂഹം ഒരു ഉട്ടോപ്യന്‍ സങ്കല്‍പമായിരുന്നെന്ന് മാത്രമല്ല , കമ്യൂണിസ്റ്റു സര്‍ക്കാറുകള്‍ അധികാരത്തിലേറിയ മിക്ക രാജ്യങ്ങളിലും അത് ക്രമേണ ഫാഷിസ്റ്റ് ഭീകര രൂപം പൂണ്ട് സമഗ്രാധിപത്യത്തിലേക്ക് വഴിമാറുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. സോവ്യറ്റ് യൂണിയനടക്കമുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളൊന്നും തന്നെ പൗരന്‍മാരുടെ മത സ്വാതന്ത്രമോ വ്യക്തിസ്വാതന്ത്രമോ വകവച്ചു കൊടുത്തിരുന്നില്ല എന്നതിന് കൂടുതല്‍ തെളിവുകളൊന്നും നിരത്തേണ്ട ആവശ്യമില്ല. തൊഴിലാളി സര്‍വാധിപത്യ സര്‍ക്കാറുകളുടെ നിര്‍മിതി യാഥാര്‍ത്ഥ്യമാക്കാന്‍ ലെനിന്‍, സ്റ്റാലിന്‍,
മാവോ, തുടങ്ങിയവര്‍ ഒഴുക്കിയ രക്ത പുഴകള്‍ക്കോ, അവരുടെ നേതൃത്വത്തിലരങ്ങേറിയ കൂട്ടക്കശാപ്പുകള്‍ക്കോ കയ്യും കണക്കുമുണ്ടായിരുന്നില്ലെന്നത് ചരിത്ര യാഥാര്‍ത്ഥ്യം. അന്യരുടെ വിമര്‍ശനങ്ങള്‍ കമ്യൂണിസ്റ്റുകാരന്റെ കാതുകള്‍ക്ക് സംഗീതമായിരിക്കണം എന്നെല്ലാമാണ് ആചാര്യന്‍മാരുടെ ഉപദേശമെങ്കിലും കേരളത്തിലടക്കം പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇദം പ്രദമായ പാരമ്പര്യം ശത്രു സംഹാരത്തിന്റെതും അസഹിഷ്ണുതയുടേതുമാണ്.
ചൈനയിലെ ഷിന്‍ജിയാങ് മേഖലയിലെ തടവറകളെക്കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളും കമ്യൂണിസവും, ഫാഷിസവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന വസ്തുതക്ക് ശക്തി പകരുന്ന വിധത്തിലുള്ളത് തന്നെയാണ്.
മറ്റൊരര്‍ത്ഥത്തില്‍ സംഘ്പരിവാര്‍ ഭരണകൂടം ഇന്ത്യയില്‍ ചെയ്യുന്നതും ഷീ ജിന്‍ പിങ് ചൈനയില്‍ ചെയ്തു കൂട്ടുന്നതും സമാന സ്വഭാവമുള്ള കാര്യങ്ങള്‍ തന്നെ. ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗൂര്‍ മുസ്ലിം വിഭാഗം വിധേയമായിക്കൊണ്ടിരിക്കുന്ന പീഢനങ്ങളെ ക്കുറിച്ചുള്ള വാര്‍ത്തകള്‍ വര്‍ഷങ്ങളായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ടെങ്കിലും കമ്യൂണിസ്റ്റ് ഇരുമ്പു മറക്കപ്പുറത്ത് നടക്കുന്ന കാര്യങ്ങളായത് കൊണ്ട് കാര്യമായ തെളിവുകളൊന്നും തന്നെ മാധ്യമ ലോകത്തിന് ഇതു വരെ ലഭ്യമായിരുന്നില്ല. സ്റ്റാലിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ നരനായാട്ടിന്റെ ഭയാനകമായ വിശദാംശങ്ങളും പുറംലോകം അറിഞ്ഞത് പില്‍ക്കാലത്തായിരുന്നല്ലോ. അതി നൂതന ഡിജിറ്റല്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങളുള്ള ഈ കാലത്തും വസ്തുതകളെ ഇത്തരത്തില്‍ താഴിട്ടു പൂട്ടുക സാധ്യമാണോ എന്ന് ആഗോള സമൂഹം അത്ഭുതപ്പെട്ടേക്കാം.
എത്ര മൂടി വെക്കപ്പെട്ടാലും സത്യം എന്നെങ്കിലും മറ നീക്കി പുറത്ത് വരും എന്നുള്ളതിന്റെ പ്രകട സാക്ഷ്യമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഷിന്‍ജിയാങ് ക്യാംപുകള്‍ സംബന്ധിയായ ക്ലാസിഫൈഡ് രേഖകള്‍ ഈയിടെ ചോര്‍ന്നതും അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കിലേൃിമശേീിമഹ ഇീിീെൃശtuാ ീള ശി്‌ലേെശഴമശേ്‌ല ഖീൗൃിമഹശേെനെ് അത് ലഭ്യമാവുന്നതും, തുടര്‍ന്ന് അസോസിയേറ്റഡ് പ്രസ്, റോയിറ്റേര്‍സ് തുടങ്ങി വാര്‍ത്താ ഏജന്‍സികളുമായി അവര്‍ ഇത് പങ്ക് വെക്കുന്നതും. ലോകം ഭയപ്പെട്ടതുപോലെ ഗിന്‍ഷിയാങ് പ്രവിശ്യയും അവിടുത്തെ ക്യാമ്പുകളും ഓര്‍വലിന്റെ സാങ്കല്‍പിക രാഷ്ട്രമായ ‘ഓഷ്യനിയ’ യെ പോലെയോ അല്ലെങ്കില്‍ നാസി അധിനിവേശ പോളണ്ടിലെ ഓഷ്വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ വെല്ലുന്നതോ ആയ പീഢന കേന്ദ്രങ്ങളാണെന്ന് ഔദ്യോഗികമായിത്തന്നെ വെളിപ്പെട്ടിരിക്കുകയാണിപ്പോള്‍.
ഷിന്‍ജിയാങ് ക്യാമ്പുകളെക്കുറിച്ച് ലോക മാധ്യമങ്ങള്‍ സംശയമുയര്‍ത്തുമ്പോഴെല്ലാം തന്നെ ചൈനീസ് സര്‍ക്കാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അക്കാര്യം നിഷേധിക്കുകയായിരുന്നു. സര്‍ക്കാര്‍ ഭാഷ്യം കല്ലു വച്ച നുണയായിരുന്നു എന്നാണ് ഇപ്പോള്‍ സര്‍ക്കാറില്‍ നിന്നു തന്നെ ചോര്‍ന്ന രേഖകളും സാറ്റലൈറ്റ് ദൃശ്യങ്ങളും വ്യക്തമാക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രസ്താവിച്ചതിന് വിപരീതമായി , ഷിന്‍ജിയാങ് മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് ‘തൊഴില്‍ പരിശീലന കേന്ദ്രങ്ങളല്ല'(ഢീരമശേീിമഹ ഠൃമശിശിഴ ഇമാു)െ , മറിച്ച് ക്യാംപില്‍ തടവിലാക്കപ്പെട്ടവര്‍ക്ക് വിസര്‍ജനാവശ്യങ്ങള്‍ക്ക് വേണ്ടി പോലും പോവുന്നതില്‍ കര്‍ക്കശമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന ‘കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളാ’ണെന്നാണ് ഈ പറഞ്ഞ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ചൈനീസ് സര്‍ക്കാറിന്റെ ഒരേയൊരു ലക്ഷ്യം ആസൂത്രിതമായ മസ്തിഷ്‌ക പ്രക്ഷാളനങ്ങളിലൂടെയും നിരന്തരമായ മാനസിക ശാരീരിക പീഡനങ്ങളിലൂടെയും നിസ്സഹായരായ ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ മത സാംസ്‌കാരിക വേരുകളറുത്ത് അവരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിനീത വിധേയരാക്കി പരിവര്‍ത്തിപ്പിക്കുക എന്നതാണെന്ന് വ്യക്തം. കമ്യൂണിസ്റ്റാശയങ്ങള്‍ക്ക് പകരം ഇസ്ലാമികാദര്‍ശങ്ങളില്‍ വിശ്വസിച്ചത് തെറ്റായിരുന്നു എന്ന് ഏറ്റ് പറയുകയും, തങ്ങളുടെ മത വിശ്വാസം പരസ്യമായി തിരസ്‌കരിക്കുകയും, ചൈനീസ് ഭാഷയില്‍ പ്രാവീണ്യം നേടുകയും ചെയ്‌തെങ്കില്‍ മാത്രമേ തടവറയിലുള്ളവര്‍ക്ക് മോചനം സാധ്യമാവുകയുള്ളൂ. അഥവാ തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടാലും നിരീക്ഷണ ക്യാമറകള്‍ എമ്പാടും വിന്യസിക്കപ്പെട്ട വിശാലമായ മറ്റൊരു തടവറയാണ് ഇവരെ കാത്ത് കിടക്കുന്നത്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്ന ‘വല്യേട്ടന്റെ'( ആശഴ ആൃീവേലൃ) നിരീക്ഷണക്കണ്ണുകളില്‍ നിന്നും രക്ഷപ്പെടാന്‍ അശക്തരായവരത്രെ ഈ ഹതഭാഗ്യര്‍! ഭരണകൂടനിരീക്ഷണം പൊതു ഇടങ്ങളില്‍ നിന്നും വീട്ടുകളിലേക്കും തുടര്‍ന്ന് കുടുംബങ്ങളിലേക്കും നീളുമ്പോള്‍ സ്വകാര്യത ഇക്കൂട്ടര്‍ക്ക് അന്യമായിത്തീരുന്നു. റോയിറ്റേഴ്‌സിനെ ഉദ്ധരിച്ച് ‘ന്യൂയോര്‍ക് ടൈംസും’, ‘ദി ഗാര്‍ഡിയനും’ റിപ്പോര്‍ട്ട് ചെയ്യുന്നത് വിരലടയാള പരിശോധന, ഡി.എന്‍.എ. സാംപിള്‍ ശേഖരണം തുടങ്ങിയവ ഷിന്‍ജിയാങ്ങ് മേഖലയില്‍ ഇപ്പോള്‍ നിര്‍ബന്ധിതവും സര്‍വസാധാരണമെന്നുമാണ്.
ഉയിഗൂര്‍ മുസ്‌ലിം സംസ്‌കൃതിയുമായി ബന്ധപ്പെട്ട സര്‍വ സാംസ്‌കാരിക ചിഹ്നങ്ങളും തുടച്ചു നീക്കുന്നതിന്റെ ഭാഗമായി പ്രവിശ്യയിലെ ഒട്ടുമിക്ക മുസ്ലിം ദേവാലയങ്ങളും , തീര്‍ത്ഥാടന കേന്ദ്രങ്ങളും ഇതിനകം തന്നെ ഇടിച്ചു നിരപ്പാക്കി കഴിഞ്ഞു. ആധുനികവല്‍കരണത്തിന്റെ മറവില്‍ യുനസ്‌കോ (ഡചഋടഇഛ) ലോക പൈതൃക പട്ടണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ ‘കസ്ഗര്‍’ പട്ടണവും നാമാവശേഷമാക്കുകയുണ്ടായി.ചരിത്രത്തിന്റെ അപനിര്‍മിതിക്കും നിഷേധത്തിനും സര്‍വോപരി പൂര്‍ണ തമസ്‌കരണത്തിനും ഉതകുമാറ് സാംസ്‌കാരിക ചിഹനങ്ങളെ പാടെ ഉന്മൂലനം ചെയ്യുന്ന ഇതേ രീതി തന്നെയാണ് ഫാഷിസ്റ്റുകളും കാലാകാലങ്ങളിലായി പിന്തുടരുന്നതും.
അനൗദ്യോഗിക കണക്കുകളനുസരിച്ച് , വംശീയ ശുദ്ധീകരണം ലക്ഷ്യം വച്ച് ഷിന്‍ജിയാങ് മേഖലയിലൊട്ടാകെ പ്രവര്‍ത്തിക്കുന്ന ഇത്തരം ക്യാമ്പുകളുടെ എണ്ണം അഞ്ഞൂറിനടുത്താണ്. ഇവിടങ്ങളില്‍ പീഢിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ലക്ഷവും ‘ഗൂഗിള്‍ എര്‍ത്തി’ ല്‍ നിന്നും ശേഖരിച്ച ദൃശ്യങ്ങള്‍ പ്രകാരം 209 ഓളം തടവറകളും 74 ലേബര്‍ ക്യാമ്പുകളും എന്തു തന്നെയായാലും ഗിന്‍ഷ്യാങ് മേഖലയിലുണ്ടെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
ഷിന്‍ജിയാങ് പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരു മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ന്നു വരുമ്പോള്‍ , കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നും വ്യതിചലിച്ച ഒരു സര്‍ക്കാറാണ് ചൈന ഭരിക്കുന്നതെന്ന മുടന്തന്‍ ന്യായം നിരത്തി രക്ഷപ്പെടാന്‍ കമ്യൂണിസ്റ്റ് വക്താക്കള്‍ ശ്രമിച്ചേക്കാം. പക്ഷെ അനുഭവങ്ങള്‍ തെളിയിക്കുന്നത് മാനവിക മൂല്യങ്ങളും, സാംസ്‌കാരിക വൈവിധ്യവും മുന്‍ നിര്‍ത്തിയുള്ള ഇത്തരം ആളുകളുടെ പ്രഘോഷണങ്ങള്‍ കാപട്യം നിറഞ്ഞ വാക്ടോചാപങ്ങള്‍ മാത്രമാണെന്നും ഇതര പ്രത്യശയശാസ്ത്രങ്ങളോടും, വംശീയ ന്യൂനപക്ഷങ്ങളോടും ഇവര്‍ക്കുള്ള സമീപനം ഫാഷിസ്റ്റുകളില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ല എന്നുമുള്ള യാഥാര്‍ത്ഥ്യമാണ്. സാംസ്‌കാരിക ഏകാത്മകത്വം( രൗഹൗേൃമഹ വീാീഴലിശല്യേ) എന്ന പൊതു ലക്ഷ്യത്തിലേക്കുള്ള രണ്ട് വ്യത്യസ്ത വഴികളാണ് കമ്യൂണിസവും ഫാഷിസവും എന്നതാണ് ഷിന്‍ജിയാങ് ക്യാംപുകള്‍ നല്‍കുന്ന വലിയ പാഠം .

SHARE