സഞ്ജീവ് ഭട്ടിന്റെ തടവറയും അഭിപ്രായ സ്വാതന്ത്ര്യവും


പി.കെ അന്‍വര്‍ നഹ
ജനാധിപത്യം പൗരന് വാഗ്ദാനം ചെയ്യുന്ന രണ്ട് പ്രധാന സംഗതികള്‍ പ്രസംഗിക്കുവാനും പ്രസിദ്ധീകരിക്കുവാനുമുളള സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ ഭരണകൂടം ബാധ്യസ്ഥവുമാണ്. ഇതി•േ-ലുണ്ട-ാകുന്ന അപചയങ്ങള്‍ ജനാധിപത്യ സംവിധാനത്തെയും അതിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തും. അതിനാല്‍ അത്തരം നീക്കങ്ങളെ കണ്ടറിഞ്ഞ് പ്രതിരോധമുയര്‍ത്താന്‍ രാജ്യസ്‌നേഹികള്‍ക്ക് ബാധ്യതയുണ്ട-്. ഭരണകൂടത്തിന്റെ ഭാഗമായിനിന്നുകൊണ്ട-ുതന്നെ പൗരാവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഒരുമ്പെടുകയും എന്നാല്‍ ഭരണകൂടം തന്നെ പ്രതികാര ബുദ്ധിയോടെ വേട്ടയാടലിനു വിധേയരാകുകയും ചെയ്തവര്‍ കുറവാണ്. എന്നാല്‍ സ്വതന്ത്രമായി നിന്ന് ഒറ്റയാള്‍ പോരാട്ടം നടത്തിയവര്‍ നിരവധിയാണ്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനും മന്ത്രി എം.പി. ഗംഗാധരനും മറ്റുമെതിരെ നവാബ് രാജേന്ദ്രന്‍ നടത്തിയ പോരാട്ടങ്ങളൊക്കെ ഇതില്‍പ്പെട്ടത്. അടുത്തകാലത്തായി ജിഗ്നേഷ് മേവാനി, കനയ്യകുമാര്‍. കഫീല്‍ ഖാന്‍ തുടങ്ങിയവര്‍ ഈ ശ്രേണിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്്. രാജ്യം വഴിവിട്ടുപോകുമ്പോള്‍ നേരാംവണ്ണം നയിക്കേണ്ടതിന്റെ ആവശ്യകത, അതിനുത്തരവാദികളായവരെ ബോധ്യപ്പെടുത്താനുളള ചുമതലയില്‍ നടുനായകത്വം വഹിക്കുന്ന ചിലരെക്കുറിച്ചാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇതൊക്കെ പ്രസക്തമാകുന്നത് കാലഹരണപ്പെട്ട ഒരു കസ്റ്റഡി മരണത്തിന്റെ പേരില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെ രാം നഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിച്ചതാണ്. ഈ ശിക്ഷയെ സ്വാഭാവികതില്‍ കാണാന്‍ ഇന്ത്യന്‍ ജനതയ്ക്ക് ആകുന്നില്ല എന്നതാണ് അതിന്റെ പ്രസക്തി. സാധാരണയായി വിട്ടുകളയാവുന്ന ഒന്നല്ല ഭട്ടിന്റെ കാര്യത്തില്‍ സംഭവിച്ചത്.
കുപ്രസിദ്ധമായ ഗുജറാത്ത് കലാപത്തില്‍ മോദിയ്ക്ക് പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് പറഞ്ഞതോടെയാണ് മോദിയുടെ കുന്തമുന ഭട്ടിനെതിരെ തിരിയുന്നത്. 2011 ല്‍ ഭട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ പരാമര്‍ശം ഉണ്ടായത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലല്ല മറിച്ച് 2002 ഫെബ്രുവരി 27 ന് കലാപം രൂക്ഷമായ നാളില്‍ മുഖ്യമന്ത്രി മോദി വിളിച്ചുചേര്‍ത്തതും, ക്രമസമാധാന സംരക്ഷണത്തിന് പ്രതിജ്ഞ എടുത്ത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ താന്‍ പങ്കെടുത്തതുമായ യോഗത്തില്‍ അക്രമികള്‍ക്കെതിരെ നടപടി എടുക്കരുതെന്ന് താനുള്‍പ്പെടെയുളള പോലീസിന് മോദി നിര്‍ദ്ദേശം നല്‍കി എന്ന പ്രസ്താവനയായിരുന്നു ഭട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. പരാമര്‍ശിത കലാപത്തില്‍ കൊലയ്ക്കും നാശത്തിനും ഇരയായത് മുസ്‌ലിംകളും പ്രതിചേര്‍ക്കപ്പെട്ടവര്‍ ആര്‍.എസ്.എസ് സംഘപരിവാര്‍ പ്രവര്‍തകരുമായിരുന്നു. അന്നത്ത, ഭട്ടിന്റെ തുറന്നു പറച്ചിലാണ് ഇന്ന് അദ്ദേഹത്തിന് ശിക്ഷ വിധിച്ച നടപടിയെ വിമര്‍ശന വിധേയമാക്കുന്നത്.
1990 നവംബറില്‍ പ്രഭുദാസ് മാധവ്ജി വൈശ്‌നാനി എന്ന ആള്‍ മരിച്ചതായി ബന്ധപ്പെട്ടാണ് ഭട്ട് അറസ്റ്റിലാകുന്നത്. അന്ന് അദ്ദേഹം റാം നഗര്‍ അസി. പോലീസ് സൂപ്രണ്ട-് ആയിരുന്നു. വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ട-ാക്കിയതിന് 133 ആര്‍.എസ്.എസ് കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എല്‍.കെ. അധ്വാനി നയിച്ച രഥയാത്ര ബീഹാറിലെ സമസ്തിപൂരില്‍ ലാലുപ്രസാദ് യാദവ് തടഞ്ഞതിനോടനുബന്ധിച്ച് നടത്തിയ ഭാരത് ബന്ദ് ദിവസമായിരുന്നു ഇവര്‍ അകത്തായത്. ഒരു മുസ്‌ലീം പളളിയും 12 വീടുകളും ചുട്ടെരിക്കപ്പെട്ടു. ഇതില്‍ വൈശ്‌നാനിയും പ്രതിയായിരുന്നു. ഒമ്പത് ദിവസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ അയാള്‍ പത്തു ദിവസത്തിനുശേഷം മരിച്ചു. വൃക്കരോഗം മൂലമാണ് മരണമെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ടും നല്‍കി. ഇതില്‍ കസ്റ്റഡി പീഢനം നടന്നുവെന്ന് ആരോപിച്ച് ഭട്ടിനും മറ്റ് ചില ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്തു. ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേയെ തുടര്‍ന്ന് 2011 വരെ കേസ് വിചാരണ നടന്നില്ല. വിചാരണയുടെ ഒടുവില്‍ സംഭവിച്ച കാര്യമാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്.
ഭട്ട് ഇപ്പോള്‍ ജയിലിലാണ്. 1996 ല്‍ രാജസ്ഥാനിലെ നിയമജ്ഞയെ മയക്കുമരുന്നു കേസില്‍ കുടുക്കി എന്ന ആരോപണത്തെ തുടര്‍ന്ന് 2018 സെപ്തംബറിലാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. 2011 ല്‍ തന്നെ ഭട്ടിനെ സസ്‌പെന്റ് ചെയ്യുകയും 2015 ല്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട കേസില്‍, മോദിക്കെതിരെ നടത്തിയ പ്രസ്താവനയാണ് സംഭവങ്ങളെ ഈ രീതിയില്‍ തിരിച്ചു വിട്ടത്.
പ്രതികാര ബുദ്ധിയോടെ നടന്ന ഈ വേട്ടയാടലിന് എതിരെ രാജ്യത്ത് ശക്തമായ ക്യാമ്പയിന്‍ നടക്കുകയാണ്. ആരെങ്കിലും ആഹ്വാനം ചെയ്തിട്ടല്ല ഭട്ടിന് അനുകൂലമായി ജനാഭിപ്രായം ഉയരുന്നത്. മറിച്ച് ഒരു വര്‍ഗ്ഗീയ കലാപത്തില്‍ കലുഷിതാന്തരീക്ഷത്തെ തണുപ്പിക്കുവാന്‍ ശ്രമിച്ചതിന്റെ പേരില്‍ നേരിട്ടുകൊണ്ട-ിരിക്കുന്ന പീഢനം മനസിലാക്കിയതിനാലാണ്. വര്‍ഗീയ സ്വേഛാധിപത്യ ഭരണീയര്‍ എന്നും തങ്ങള്‍ക്കെതിരെ നിന്നവരെ വേട്ടയാടിയിട്ടുണ്ട.-് ഇതില്‍ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ ഒരു വശത്തും വര്‍ഗീയ സ്വാധീനത്താല്‍ അന്ധരായ ഒരു പറ്റം ഉദ്യോഗസ്ഥര്‍ മറുവശത്തും എന്ന തോന്നലാണ് സമൂഹത്തിന് ഉണ്ടാകുന്നത്. നിരപരാധികളെ പ്രതികളാക്കി മാറ്റുവാന്‍ പ്രത്യേക സെല്‍ തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. സംഘപരിവാര്‍ തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കന്നു എന്നു തോന്നുന്നവരെ വരച്ചവരയില്‍ നിര്‍ത്താനും, ആ മാര്‍ഗത്തില്‍ ആരും കടന്നു വരാതിരിക്കാനും ആണ് ആ സെല്ലിന്റെ ദൗത്യം. പല നിഷ്പക്ഷ സംഘടനകളും ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട-്. മുന്‍വിധി, സംശയത്തിന്റെ നിഴലിലാക്കല്‍, അസത്യങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കല്‍ തുടങ്ങിയവ ഇക്കാര്യത്തില്‍ നടക്കുന്നുണ്ട-്്.
ഇസ്ലാമിക നാമ ചുവയുളള പേരുകളിട്ട സംഘടനെയെ സ്വയം സൃഷ്ടിച്ച്, യാഥാര്‍ത്ഥ്യ പ്രതീതി ജനിപ്പിച്ച് ജനമനസിനെ വഴിതെറ്റിക്കാന്‍ ഈ സെല്ലിനു കഴിയുന്നു. മുസ്‌ലീംകളോട് പ്രഖ്യാപിതമായിതന്നെ ശത്രൂത പുലര്‍ത്തുന്ന വിദേശ രാജ്യങ്ങളെ ചങ്ങാതിമാരായി കൂട്ടാനും അവരുടെ നിര്‍ദ്ദേശങ്ങളെ സ്വീകരിക്കാനും കഴിയുന്ന രീതിയിലുളള പരിശീലനങ്ങളും ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കാറുണ്ട-്്. ഭീകര വിരുദ്ധ പരിശീലനം എന്ന് പേരിട്ടാല്‍ ആരും ഒന്നും മിണ്ടില്ല എന്ന ധാരണയാലാണത്. ഇത്തരത്തില്‍ പരിശീലനം നേടിയ പോലീസ് ഓഫീസര്‍മാര്‍ കേരളത്തിലുമുണ്ട്്. ഇത് മനസിലാക്കിയാണ് ഇത്തരം ഉദ്യോഗസ്ഥന്‍മാരുടെ നിലപാടുകളെ ചിലരെങ്കിലും സംശയിക്കുന്നത്.
ചുരുക്കത്തില്‍ മോദിയുടെ ഭരണകാലത്ത് അഭിപ്രായ സ്വാതന്ത്ര്യം എന്ന ജനാധിപത്യ ത്തിന്റെ കാതല്‍ ഇല്ലാതാകുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയുളള വിമര്‍ശനം പോലും അക്കൂട്ടര്‍ക്ക് സഹിക്കാനാകുന്നില്ല. യു.പി. മുഖ്യമന്ത്രി യോഗിക്കെതിരെ പോസ്റ്റ് ഇട്ടതിന് ബ്രിട്ടീഷ് പോപ്പ് ഗായികയ്ക്ക് എതിരെ കേസ് എടുക്കാനുളള നീക്കം അത്തരത്തിലുളളതാണ്. നാം കരുതിയിരുന്നില്ലെങ്കില്‍ രാജ്യത്തിന്റെ കരള്‍ ഫാസിസം മാന്തിയെടുക്കും തീര്‍ച്ച.

SHARE