കോവിഡ്കാല ഹജ്ജ് ഗദ്ഗദങ്ങള്‍

ടി.എച്ച് ദാരിമി

ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുംഹജ്ജ്തീര്‍ഥാടകരെയുംവഹിച്ചുകൊണ്ടുള്ളവിമാനങ്ങള്‍ ജിദ്ദയിലെകിംഗ്അബ്ദുല്‍അസീസ് ഇന്റര്‍നാഷണല്‍എയര്‍പ്പോര്‍ട്ടിലുംമദീനായിലെ പ്രിന്‍സ് മുഹമ്മദ് ഇന്റര്‍നാഷണല്‍എയര്‍പ്പോര്‍ട്ടിലും മിനിറ്റുകളുടെവ്യത്യാസത്തില്‍ പറന്നുവന്നിറങ്ങുന്ന സമയമാമിയിരുന്നു ഇപ്പോള്‍. മനുഷ്യമുത്തശ്ശിയുടെ നാടായജിദ്ദയിലെഇസ്‌ലാമിക് പോര്‍ട്ടില്‍തീര്‍ഥാടകകപ്പലുകള്‍ നങ്കൂരമിടുന്ന സമയം. പുറത്തുനിന്നുംഅകത്തുനിന്നുമായിമുപ്പതുലക്ഷംതീര്‍ഥാടകര്‍എത്തിച്ചേര്‍ന്ന്മക്കയുംമശാഇറുകളുംആത്മീയതയുടെ പാരമ്യതയിലേക്ക്തല്‍ബിയത്ത്മുഴക്കിഉയരുന്ന തീര്‍ഥാടന കാലം. പക്ഷെ, പിടികൊടുക്കാതെലോകമാസകലംചുടലനൃത്തമാടുന്ന കോവിഡ്മഹാമാരിയുടെ ഭീതിയുടെ മുമ്പില്‍ ഇപ്പോള്‍ വിശുദ്ധ ഭൂമിയുടെകവാടങ്ങള്‍ശോകമൂകതയിലാണ്.

തൂവെള്ളയുടുത്ത ഹാജിമാരുടെസംഘങ്ങളെകാണാനില്ല.ലോകത്തെ ഏററവുംവലിയ ജനസാന്ദ്രതയുള്ളമക്കാ നഗരത്തില്‍ഒരുതിരക്കുംഅലയടിക്കുന്നില്ല. ആര്‍ക്കുംഹജ്ജിനു വരാന്‍ കഴിയാത്ത അവസ്ഥ.വിസയുംടിക്കററുംഅവസരവുംകിട്ടിയര്‍ പിന്‍വലിയുന്ന കാഴ്ച. കുറേകാത്തിരുന്നുവെങ്കിലുംസ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നില്ലെന്ന്‌വ്യക്തമായതോടെസൗദി ഭരണകൂടംതാല്‍കാലികമായ ബദര്‍ സംവിധാനത്തിലേക്ക് ഇറങ്ങുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വിശുദ്ധ ഭൂമിയുടെകാവല്‍ക്കാര്‍ എന്ന നിലക്ക് കര്‍മ്മങ്ങളുടെ കടമ നിര്‍വ്വഹിക്കുവാന്‍ രാജ്യത്തിനകത്തുള്ള പതിനായിരം പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഈ വര്‍ഷത്തെ തീര്‍ഥാടന കാലം കടക്കുവാന്‍ ഒരുങ്ങിയിരിക്കുകയാണ് സല്‍മാന്‍ രാജാവും ഗവണ്‍മെന്റും. ലോകമുസ്‌ലിംസമൂഹത്തോടുള്ളദൈവനിബദ്ധമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കുവാന്‍ അതല്ലാതെമാര്‍ഗമില്ല. അതോടെജുമുഅകളൂംജമാഅത്തുകളുംമുതല്‍ഏതാണ്ടെല്ലാആണ്ടറുതികളുംചടങ്ങുകളുംആചാരാങ്ങളുമെല്ലാം ചുരുക്കിക്കെട്ടുമ്പോഴുള്ള വിശ്വാസികളുടെഗദ്ഗദങ്ങളില്‍ ഈ വര്‍ഷത്തെ ഹജ്ജുംഎത്തുകയാണ്.ഉടമയായഅല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ക്കുമുമ്പില്‍ നാം വെറുംഅടിമകള്‍ മാത്രമാണ്എന്നുതിരിച്ചറിഞ്ഞ് ഈ വേദനയും വിഴുങ്ങുവാന്‍ ഒരുങ്ങുമ്പോഴും വിശ്വാസികള്‍ആശ്വാസംകണ്ടെത്തുന്നത് ലോകത്തിന്റെ വേദനയെഏറെറടുത്ത് ആ പതിനായിരം പേര്‍ തങ്ങള്‍ക്കെല്ലാംവേണ്ടി മനം നൊന്തു പ്രാര്‍ഥിക്കും എന്ന പ്രതീക്ഷയിലാണ്.

തനിയാവര്‍ത്തനമാണ് മനുഷ്യചരിത്രത്തിന്റെ പൊതുസ്വഭാവംഎന്ന് നരവംശശാസ്ത്രജ്ഞര്‍ പറയുന്നതുശരിയാണ്. മനുഷ്യകുലത്തില്‍ഉണ്ടാകുന്ന ഓരോസംഭവങ്ങളുംഅതേ പശ്ചാതലത്തില്‍ മുമ്പ് ഉണ്ടായിട്ടുള്ളതിന്റെ ആവര്‍ത്തനമാണ്. കാലത്തിനനുസരിച്ച് ബാഹ്യമായഗുണഗണങ്ങളിലുംരൂപഭാവങ്ങളിലുംവ്യത്യാസമുണ്ടായിരിക്കാമെങ്കിലും സംഭവത്തിന്റെ അടിസ്ഥാന കാരണവും ഭാവവുംഒന്നുതന്നെയായിരിക്കുംഎന്നാണ്അവരുടെവിശദീകരണം. അതനുസരിച്ച്ഹജ്ജ്തടസ്സപ്പെടുക എന്ന ചരിത്രവുംആവര്‍ത്തനം തന്നെയാണ്. അഥവാ മുമ്പും സമാനമായസംഭവംഉണ്ടായിട്ടുണ്ട്എന്നര്‍ഥം. മനുഷ്യന്റെ ആത്മീയവിചാരങ്ങളുടെ പരമകേന്ദ്രമായ പരിശുദ്ധ മക്കയില്‍ഇതിനു മുമ്പും ഈ ഗദ്ഗദംഉണ്ടായിട്ടുണ്ട്എന്നത്ചരിത്രത്തിലെഒരു അധ്യായമാണ്. ഏറ്റവുംകുറഞ്ഞത് നാല്‍പതു തവണയെങ്കിലും ഇതിനകം ഭാഗികമായിഹജ്ജ് തടസ്സപ്പെട്ടിട്ടുണ്ട്എന്നാണ്ഇസ്‌ലാമികചരിത്രം പറയുന്നത്.

ഓരോന്നിന്റെയും കാരണങ്ങള്‍വ്യത്യസ്ഥമായിരുന്നു. കലാപങ്ങളാണ്കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. ഈ കലാപങ്ങള്‍ ഉണ്ടാക്കുന്ന ഭീതിയുടെ പശ്ചാതലത്തില്‍ഹജ്ജ്ഇതുപോലെവെറും കര്‍മ്മങ്ങളിലൊതുക്കേണ്ടിവന്നു. കലാപങ്ങള്‍ ബാഹ്യശക്തികളുടെയോ സാമ്രാജ്യശക്തികളുടെയോ ഭാഗത്തുനിന്നായിരുന്നില്ലഎന്ന് ഇവിടെ ശ്രദ്ധേയമാണ്. കാരണം മക്ക എന്ന ഭൂമധ്യബിന്ദു നില്‍ക്കുന്ന അറേബ്യന്‍ മണ്ണിനു നേരെകാര്യമായ അധിനിവേശ ശ്രമങ്ങള്‍ഒന്നുംഉണ്ടായതായിചരിത്രത്തിലില്ല. അധിനിവേശശക്തികളെമാടിവിളിക്കുവാനും ആകര്‍ഷിക്കുവാനും മാത്രം സമ്പന്നമോ മറ്റോആയിരുന്നില്ലഅറേബ്യഎന്നതാണ്അതിനു ചരിത്രകാരന്‍മാര്‍ കണ്ടെത്തുന്ന ന്യായം. ആകെയുണ്ടായഅത്തരംഒരു നീക്കം എ ഡി 571ല്‍ യമനിലെ റോമന്‍ ഗവര്‍ണ്ണറായിരുന്ന അബ്‌റഹത്തുല്‍അശ്‌റൂം നടത്തിയകഅ്ബാലയംതകര്‍ക്കുവാനുള്ള ശ്രമംമാത്രമാണ്. ആ സംഭവം വിശുദ്ധ ഖുര്‍ആനും സൂചിപ്പിക്കുന്നുണ്ട് (അധ്യായം: 105). അന്ന് ആ മോഹംഅല്ലാഹുഅബാബീല്‍ പക്ഷികളെവിട്ട്തകര്‍ക്കുകയുംചെയ്തു. അതിനാല്‍ഹജ്ജിന് വരെ ബാധിച്ച കലാപങ്ങളെല്ലാംആഭ്യന്തരസംഘര്‍ഷങ്ങളെതുടര്‍ന്നുള്ളവയായിരുന്നു.

ഇവയില്‍എടുത്തുപറയേണ്ടഒന്ന് എ ഡി ഒമ്പതാം നൂററാണ്ടില്‍ഖറാമിത്വകളുടെ ഭാഗത്തുനിന്നുണ്ടായ പരാക്രമങ്ങളാണ്. അബ്ബാസീഖിലാഫത്തിന്റെ ക്ഷയം പ്രകടമായസാഹചര്യത്തിലായിരുന്നു ഈ ഭീകരവാദികളുടെരംഗപ്രവേശം. ഇവരുടെതുടക്കംശിയാവിശ്വാസികള്‍ഇസ്മാഈലികള്‍, ഇത്‌നാ അശ്‌രികള്‍എന്നിങ്ങനെ രണ്ടായി പിരിഞ്ഞതുമുതല്‍ആണ്. ഇവരില്‍ഇസ്മാഇീലികളായിരുന്നുകൂടുതല്‍ ഭീകരര്‍. അബ്ബാസി ഭരണകൂടംഇവരെ വേട്ടയാടുവാന്‍ തുടങ്ങിയതോടെഇവര്‍ ഹിജാസിന്റെ പ്രാന്തപ്രദേശങ്ങളിലേക്കുമാറുകയുംതങ്ങളുടെ സാമ്രാജ്യആശയം പ്രചരിപ്പിക്കുകയുംചെയ്തുതുടങ്ങി. പ്രശനങ്ങള്‍ തച്ചുകെടുക്കുവാന്‍ അബ്ബാസികള്‍ക്കുകഴിയാതെവരികയും ഫാത്വിമികള്‍അടക്കമുള്ളവര്‍ക്ക്ഇവരുടെ നേരെകൈനീട്ടുവാന്‍ കഴിയാതെവരികയുംചെയ്തതോടെഇവരുടെ നേതാവായിരുന്ന ഹംദാന്‍ ഖര്‍മുഥ്എന്നയാള്‍ ബഹറൈനില്‍ തന്റെ ആസ്ഥാനം സ്ഥാപിച്ച്ശക്തിപ്രാപിക്കുകയായിരുന്നു. ഈജിപ്തിലെ ഫാത്വിമി ഭരണകൂടത്തിന്റെ ചിലരഹസ്യഒത്താശകള്‍കൂടിയുണ്ടായതോടെഖറാമിത്വകള്‍ശക്തിപ്പെട്ടു.

ഖറാമിത്വകളുടെ നോട്ടംകഅ്ബാലയത്തിനു നേരെയായിരുന്നു. അതിനാല്‍അവര്‍കലാപക്കൊടിയുമായിമക്കയിലേക്കുഹജ്ജ്കാലത്ത്തീര്‍ഥാടകരെന്ന ഭാവേന കടക്കുകയും വിശുദ്ധ ഹജറുല്‍അസ്‌വദ്, കഅ്ബയുടെകവാടംഎന്നിവ പറിച്ചെടുക്കുകയുംകിസ്‌വഅഴിച്ചെടുക്കുകയുംചെയ്തു. ദിവസങ്ങളോളംമക്കാ നാഗരത്തില്‍അവര്‍അഴിഞ്ഞാടി. നിരവധി ഹാജിമാരെഅവര്‍ ബന്ദികളാക്കി. മുപ്പതിനായിരത്തോളം പേര്‍ ആ കലാപത്തില്‍കൊല്ലപ്പെട്ടിട്ടുണ്ടാകാംഎന്നാണ് അനുമാനം. ഇതോടെ ആ വര്‍ഷത്തെ മാത്രമല്ലതുടര്‍ന്ന്കുറേകാലംഹജ്ജ് കര്‍മ്മം തടസ്സപ്പെട്ടു. വിഷയത്തില്‍ ഇടപെട്ട് സ്ഥിതിഗതികള്‍ പുനസ്ഥാപിക്കുവാന്‍ മാത്രംഅന്നാട് ഭരിച്ചിരുന്ന സുഖലോലുപന്‍മാരായ അബ്ബാസികള്‍ക്ക്കഴിഞ്ഞില്ല. പിന്നെ ഏകദേശംഇരുപതിലധികംവര്‍ഷംകഴിഞ്ഞാണ്ഹജറുല്‍അസ്‌വദ്തിരിച്ചുകിട്ടിയത് എന്നാണ്ചരിത്രം.

ഇതിനിടെ പത്തു വര്‍ഷത്തോളംഹജ്ജ്മുഴുവനായുംമുടങ്ങുകയുണ്ടായിഎന്ന്ഇമാംദഹബിതാരീഖുല്‍ഇസ്‌ലാമിലുംഹാഫിള്ഇബ്‌നു കതീര്‍ തന്റെ അല്‍ബിദായവന്നിഹായയിലും പറയുന്നുണ്ട്.എ ഡി 930 മുതലായിരുന്നുഖറാമിത്വകളുടെ പരാക്രമംകാരണംഹജ്ജ്‌വര്‍ഷങ്ങള്‍മുഴുവനായുംമുടങ്ങിയത്എങ്കില്‍ എ ഡി 983ല്‍ ഇറാഖില്‍ നിന്നുള്ളഹാജിമാര്‍ മാത്രംമുടങ്ങിയസംഭവമുണ്ടായി. അവിടെ ആ വര്‍ഷത്തിലുണ്ടായരൂക്ഷമായആഭ്യന്തര യുദ്ധങ്ങളായിരുന്നു അതിനു കാരണം. റാഷിദീഖലീഫമാരുടെകാലംകഴിഞ്ഞ്കലാപത്തിന്റെ തീയും പുകയുംഒരിക്കലുംഅടങ്ങിയിട്ടില്ലാത്ത മണ്ണാണല്ലോ ഇറാഖിന്റേത്. എ ഡി 1257ല്‍ പുറത്തുനിന്ന്ആരുംഹജ്ജിനു വരാന്‍ പാടില്ലാത്ത വിധം അറേബ്യയുടെഅതിരുകളിലെല്ലാംകുഴപ്പങ്ങള്‍ നടക്കുകയുണ്ടായി. ആ വര്‍ഷത്തില്‍ഹിജാസല്ലാത്ത മറ്റൊരുരാജ്യത്തുനിന്നുംതീര്‍ഥാടകര്‍ക്കു വരാന്‍ കഴിഞ്ഞില്ല. എ ഡി 1798ല്‍ ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ ഓട്ടോമന്‍ ഭരണകൂടത്തിനെതിരെ നടന്ന മുന്നേററങ്ങള്‍കാരണംകലാപങ്ങളില്‍മക്കയിലേക്കുള്ളവഴികള്‍തടസ്സപ്പെട്ടു. റോഡുകള്‍മുതല്‍ശാമുമായിമദീനയെ ബന്ധിപ്പിച്ചിരുന്ന ഹിജാസ്‌റെയില്‍വെഅടക്കം തകര്‍ക്കപ്പെട്ട ഈ വര്‍ഷത്തിലുംഹജ്ജിനു നിയന്ത്രണങ്ങളുണ്ടായി. ഇതെല്ലാം ഹ്രസ്വമായഒരുലേഖനത്തില്‍എടുത്തുപറയേണ്ടുന്ന പ്രധാന സംഭവങ്ങളാണ്. ഭാഗികമായിഹജ്ജ്തീര്‍ഥാടകരുടെആഗമനം തടസ്സപ്പെട്ട പല സാഹചര്യങ്ങളുംചരിത്രങ്ങളില്‍ഉണ്ട്. ഉദാഹരിക്കുവാന്‍ വേണ്ടി മാത്രംഎടുത്തുകാണിച്ചതാണ്‌മേല്‍പ്പറഞ്ഞവ.

കലാപങ്ങള്‍ മാത്രമല്ലഇന്നുലോകം നേരിടുന്നതിനു സമാനമായവ്യാധികള്‍കാരണവുംഹജ്ജ് ഭാഗികമായെങ്കിലുംസടസ്സപ്പെട്ട ധാരാളംസാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ആ പട്ടികതുടങ്ങുന്നത്ഇമാംഇബ്‌നു കതീര്‍വിവരിക്കുന്ന ഹിജ്‌റ 357ലെ മഹാമാരിമുതലാണ്. മാശിരീഎന്ന്അദ്ദേഹം പേരിട്ടുപറയുന്ന ആ മഹാമാരികാരണം നിരവധി ഹാജിമാര്‍ വിശുദ്ധ ഭൂമിയിലുംഅവിടെഎത്തുന്നതിനു മുമ്പും മരിച്ചുവീഴുകയുണ്ടായി. മാത്രമല്ല, അന്നത്തെ ഗതാഗതസൗകര്യമായിരുന്ന ധാരാളംഒട്ടകങ്ങളുംചത്തുവീണു. അവസാനം കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ വളരെകുറഞ്ഞ ആളുകള്‍ക്കു മാത്രമേകഴിഞ്ഞുള്ളൂ. അവരില്‍തന്നെ പലരും കര്‍മ്മങ്ങള്‍ കഴിഞ്ഞപ്പോള്‍മരണപ്പെടുകയുംചെയ്തു. മരുന്നോ പ്രതിരോധ മാര്‍ഗങ്ങളോഒന്നുംവികസിച്ചിട്ടില്ലാത്ത ആ കാലത്ത്എല്ലാവരെയും നടുക്കിയസംഭവമായിരുന്നുഇത്. എ ഡി 1814ലെ ഹജ്ജുകാലം നേരിട്ടത്‌കോളറയെയായിരുന്നു. ഏഷ്യന്‍ കോളറഎന്നപേരില്‍അറിയപ്പെടുന്ന ഈ മഹാമാരിഎണ്ണായിരം പേരുടെജീവനെടുത്തുഎന്നാണ്കണക്ക്. ഇന്ത്യയിലെ കല്‍ക്കത്താ നഗരത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ രോഗാണുഏഷ്യയിലുടനീളംചുററിയടിച്ച് ആഫ്രിക്കയില്‍വരെ നാശംവിതക്കുകയുണ്ടായി. ഇതിനിടെയുംവിശേദഹാജിമാരുടെവരവ് നിലക്കുകയുണ്ടായി.ജബര്‍തീ തന്റെ അജാഇബുല്‍ആതാറില്‍ എ ഡി 1821ല്‍ ഈജിപ്തില്‍ നിന്നും പൊട്ടിപ്പുറപ്പെ ഒരു ഫഌവിനെ കുറിച്ച് പറയുന്നുണ്ട്. ധാരാളംഹാജിമാരെവഴിയിലും നാട്ടിലും ഈ ജ്വരംതളച്ചിടുകയുണ്ടായി.

ഇന്ന്ഒരു പക്ഷെ മനുഷ്യകുലംഇതുവരേക്കുംകണ്ടതില്‍വെച്ച്ഏറ്റവും ഭീതിതമായഒരവസ്ഥയെയാണ്കുലംഅഭിമുഖീകരിക്കുന്നത്. ഇരുന്നൂറോളംരാജ്യങ്ങള്‍ഇപ്പോഴും ഭീതിയുടെ നിഴലിലാണ്. ഓരോദിവസവും പുറത്തുവരുന്ന കണക്കുകളുംവാര്‍ത്തകളും മനുഷ്യനെ പിടിച്ചുകുലുക്കുന്നു. ശാസ്ത്രവുംസാങ്കേതികവിദ്യയും പരമകാഷ്ഠപ്രാപിച്ചു നില്‍ക്കുന്ന ഈ കാലത്ത്എല്ലാകണക്കുകൂട്ടലുകളുംതട്ടിത്തെറിപ്പിച്ച് പിടിതരാതെകൊറോണ ഈ പോക്കു പോകുമ്പോള്‍ നമുക്ക് സല്‍മാന്‍ രാജാവിനോടൊപ്പം നില്‍ക്കുവാനേ കഴിയൂ. രോഗത്തെ ചികത്‌സിക്കുവാന്‍ ഇനിയുംമരുന്ന്കണ്ടുപിടിച്ചിട്ടില്ല. ഈ വൈറസ് സ്രവംവഴി മാത്രമല്ല, വായുവിലൂടെയും പകരുംഎന്നൊക്കെ ശാസ്ത്രജ്ഞര്‍ പറയുമ്പോള്‍. നമ്മുടെ കഴിവുകളൊന്നും പരമമല്ലഎന്നു ഇങ്ങനെ ഓരോദിവസവും തെളിയിക്കപ്പെടുമ്പോള്‍ കടന്നുവരുന്ന ഹജ്ജിന് നമുക്കു പോകുവാനാവില്ലെങ്കിലും നമ്മുടെ പ്രതിനിധികളായ പതിനായിരം പേര്‍ക്ക്‌വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം, നമ്മുടെയെല്ലാം പ്രാര്‍ഥനകള്‍ ഏററുവാങ്ങിഅവര്‍ക്ക്മശാഇറുകളിലെത്തുവാനും സമ്പൂര്‍ണ്ണമായി ഹജ്ജ്‌ചെയ്യുവാനും സസുഖം തിരിച്ചുവരുവാനും.

SHARE