എന്തൊരു ഊര്‍ജ്ജമാണ് ഈ യുവതക്ക്; ബിജെപിക്ക് അറ്റാക്കാവുന്ന പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിന്റേയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും ഭരണ ഘടന, ഇസ്ലാം വിരുദ്ധ രീതിക്കെതിമെതിരായി രാജ്യത്ത് നടക്കുന്ന കൂറ്റന്‍ പ്രതിഷേധങ്ങള്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് അറ്റാക്കാവുന്നതാണെന്ന് വ്യക്താമക്കുന്നതാണ് റിപ്പോര്‍്ട്ടുകള്‍. കലാകാരന്‍മാരുടെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ചില്‍ ആര്‍ട്ട് അറ്റാക്ക് എന്ന പേരില്‍ ഒത്തുചേര്‍ന്ന് നടത്തിയ പ്രതിഷേധം അക്ഷരാര്‍ത്ഥത്തില്‍ വ്യക്തമാക്കുന്നത് അതുതന്നെയാണ്. സിനിമ മേഖലയിലെയും മറ്റു കലാരംഗങ്ങളിലെയും നിരവധി പേരുടെ നേതൃത്വത്തില്‍ ആര്‍ട് അറ്റാക്ക് എന്ന പേരിലായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ കൂടെ ഭാഗമായ ആയിരങ്ങള്‍ പങ്കെടുത്ത രാജ്യത്തിന്റെ യുവത്വത്തിന്റെ ഊര്‍ജ്ജമാണെന്ന് കാണിക്കുന്നതാണ് പ്രതിഷേധത്തിലെ ദൃശ്യങ്ങള്‍.

മാനാഞ്ചിറയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി കോഴിക്കോട് ബീച്ച് വരെ നീണ്ടു. വിവിധ കലാരൂപങ്ങള്‍ ആര്‍ട്ട് അറ്റാക്കിന്‍റെ ഭാഗമായി‍. പൗരത്വനിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തവരെ കൊന്നൊടുക്കുന്നതിനെതിരെ പ്രതീകാത്മകമായി മയ്യത്തുകള്‍ കൊണ്ടുപോയാണ് പ്രതിഷേധിച്ചത്. 
പ്രതിഷേധത്തില്‍ അണിനിരന്ന ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി പ്രതീകാത്മകമായി തടങ്കല്‍പാളയങ്ങള്‍ കത്തിച്ചുകൊണ്ടാണ് കോഴിക്കോട് ബീച്ചില്‍ ആര്‍ട്ട് അറ്റാക്ക് സമാപിച്ചത്.

സംവിധായകരായ സക്കരിയ, അഷ്റഫ് ഹംസ, പി.കെ പാറക്കടവ്. മുഹ്സിന്‍ പരാരി, അനീസ് നാടോടി, ഷഹബാസ് അമന്‍ തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കാളികളായി. ജാമിഅ മില്ലിയ, അലിഗഡ് സമരങ്ങളില്‍ ഭാഗമായ ലദീദ ഫര്‍സാന, ആയിഷ റന്ന, ഷഹീന്‍ അബ്ദുള്ള തുടങ്ങിയ വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ പങ്കാളികളായി.