ഡല്‍ഹി കലാപം; സ്വര ഭാസ്‌കറിനെ അറസ്റ്റ് ചെയ്യണമെന്ന പ്രചാരവുമായി സി.എ.എ അനുകൂലികള്‍

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നിരവധി അക്ടിവിസ്റ്റുകള്‍ അറസ്റ്റിലാവുകയും നിരവധിപേര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതും തുടരുന്നതിനിടെ ബിജെപി ആര്‍എസ്എസ് വിരുദ്ധ നടപടികളെടുത്ത ബോളിവുഡ് നടി സ്വര ഭാസ്‌കറിനെ അറസ്റ്റ് ചെയ്യണമെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. സിഎഎ അനുകൂലികളും സംഘ്പരിവാര്‍ അനുഭാവികളുമായ പ്രൊഫൈലുകള്‍ വഴിയാണ് സ്വര ഭാസ്‌കറിനെതിരെ പ്രചാരണം ശക്തമാവുന്നത്.

സിഎഎ വിരുദ്ധ പ്രതിഷേധ സമയത്ത് നടി സ്വര ഭാസ്‌കര്‍ നടത്തിയ ഒരു വീഡിയോ പങ്കുവെച്ചാണ് ‘അറസ്റ്റ് സ്വര ഭാസ്‌കര്‍’ എന്ന ഹാഷ്ടാഗ് ട്വിറ്റര്‍ ട്രെന്‍ഡ് ലിസ്റ്റില്‍ വന്നത്. സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ സ്വര ഭാസ്‌കര്‍ നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പും ട്വിറ്ററില്‍ വൈറലാക്കുന്നുണ്ട്. സ്വര ഭാസ്‌കര്‍ ഡല്‍ഹി കലാപത്തിന് പ്രചരിപ്പിച്ചുവെന്നാണ് ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍ നിരവധി ആളുകളുടെ ജീവന്‍ നഷ്ടടമായ വീടുകളും സമ്പത്തും കത്തി നശിച്ച ഡല്‍ഹി കലാപത്തിന് തിരികൊളുത്തിയെന്ന ആരോപണമുള്ള ഡല്‍ഹി ബിജെപി നേതാവ് കപില്‍ മിശ്രയടക്കുമുള്ള സംഘ്പരിവാര്‍ നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ഈ പ്രചരണക്കാര്‍ നിശബ്ദരാണെന്ന് അവരുടെ പ്രൊഫൈലുകള്‍ വ്യക്തമാക്കുന്നു.

ബിജെപി വിരുദ്ധ പരാമര്‍ശം നടത്തിയവരെ രാജ്യദ്രോഹം കുറ്റം ചുമതി ജയിലിടക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് തുടരുന്നതിനിടെയാണ് പ്രമുഖ നടികൂടിയായ സ്വരക്കെതിരേയും പ്രചാരണം നടക്കുന്നത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അക്ടിവിസ്റ്റ് ദേവാംഗന കലിതക്കെതിരെയും ആക്ടിവിസ്റ്റായ നടാഷ നര്‍വാളിനെതിരെയും യുഎപിഎ ചുമത്തിയിരുന്നു. രാജ്യദ്രോഹം, കൊലപാതകം, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, മതത്തിന്റേയും മറ്റും അടിസ്ഥാനത്തില്‍ വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ദേവാംഗനക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി കഴിഞ്ഞ ദിവസം തള്ളിയ സംഭവത്തിലും സ്വര പ്രതികരിച്ചിരുന്നു.

വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 410 പേരെ പ്രതികളാക്കിയാണ് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്്. കലാപത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് അനിഷ്ട സംഭവങ്ങളുണ്ടായതെന്നും പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കി.

update….