ടിക് ടോക് താരമായ ഗുജറാത്ത് പൊലീസ് കോണ്‍സ്റ്റബ്ള്‍ അര്‍പ്പിത ചൗധരിക്ക് കോവിഡ്

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്ത ടിക് ടോക് താരമായ പൊലീസ് കോണ്‍സ്റ്റബ്ള്‍ അര്‍പ്പിത ചൗധരിക്ക് കോവിഡ്. നേരത്തെ, പൊലീസ് സ്റ്റേഷനില്‍ നിന്ന് ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്തതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥയായിരുന്നു ഇവര്‍. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നത്.

വഡ്‌നഗര്‍ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ അര്‍പ്പിത. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ഇതുവരെ അയ്യായിരത്തിലേറെ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഹമ്മദാബാദില്‍ മാത്രം മുവ്വായിരത്തി അഞ്ഞൂറിലേറെ കേസുകളാണ് ഉള്ളത്.