രാജസ്ഥാന്‍ഹാവില്‍ നിന്ന് കുടിയേറ്റക്കാരുമായി കോണ്‍ഗ്രസ് ക്രമീകരിച്ച 135 ഓളം ബസുകള്‍ ഭരത്പൂരിലെ ബഹാജിലെ യുപി-രാജസ്ഥാന്‍ അതിര്‍ത്തിയില്‍ എത്തി. അതേസമയം കുടിയേറ്റ തൊഴിലാളികളുമായി എത്തിയ ബസുകള്‍ക്ക് അതിര്‍ത്തി കടക്കാന്‍ യുപിയിലെ യോഗി സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ്.
‘പ്രിയങ്ക ഗാന്ധി ഈ മുന്‍കൈയെടുത്താണ് തൊഴിലാളികളെ രാജസ്ഥാനില്‍ നിന്നും യുപിയിലെത്തിച്ചതെന്ന് രാജസ്ഥാന്‍ മന്ത്രി സുഭാഷ് ഗാര്‍ഗ് പറയുന്നു. എന്നാല്‍ യുപി സര്‍ക്കാരിനോട് അനുമതി തേടിയെങ്കിലും എന്തുകൊണ്ടാണ് അവര്‍ അത് നല്‍കാത്തത് എന്ന് മനസ്സിലാവുന്നില്ലെന്നും രാജസ്ഥാന്‍ മന്ത്രി പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ല. ഞങ്ങളുടെ ബസുകള്‍ അതിര്‍ത്തിയില്‍ നില്‍ക്കുന്നു. ലോകമെമ്പാടുമുള്ള കോവിഡ് ദുരിതവും പേരി കാല്‍നടയായി വീട്ടിലേക്ക് തിരിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളാനുള്ളത്. കുടിയേറ്റ സഹോദരങ്ങള്‍, ഭക്ഷണം കഴിക്കാതെ വീടുകളിലേക്ക് നടക്കുകയാണ്. നമുക്ക് അവരെ സഹായിക്കാം. ഞങ്ങളുടെ ബസുകള്‍ക്ക് അനുമതി നല്‍കുക, പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
ഏതുവിധേനെയും നാട്ടിലെത്താനുള്ള പെടാപാടിനിടെ വഴിയില്‍ മരിച്ചുവീഴുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് വീടണയാന്‍ ആയിരം ബസുകളുമായി കോണ്‍ഗ്രസ് രംഗത്തെത്തുന്ന കാര്യം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുപിയിലും മറ്റുമായി നാടുകളിലേക്കുള്ള യാത്രക്കിടെ റോഡ് അപകടങ്ങളില്‍ നിരവധി തൊഴിലാളികള്‍ക്ക് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ദുരിതമനുഭവിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് കരുതലുമായി യുപി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി 1,000 ബസുകള്‍ ഓടിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അനുമതിയും തേടിയിരുന്നു. യോഗിക്കയച്ച കത്തില്‍ തൊഴിലാളികളുടെ ആഭ്യന്തര യാത്രയുടെ ചെലവ് പാര്‍ട്ടി വഹിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു, നിയമസഭാ പാര്‍ട്ടി നേതാവ് ആധാരന മിശ്ര എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പ്രിയങ്ക ഗാന്ധിയുടെ കത്ത് ലഖ്‌നൗ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൈമാറിയതായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് വക്താവ് അറിയിച്ചു.