അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള എഫ്.ഐ.ആറുകള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ


മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള രണ്ട് എഫ്.ഐ.ആറുകള്‍ക്ക് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ. പല്‍ഘര്‍ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യത്തിനകത്ത് ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടി.

അര്‍ണബിനെതിരെ പ്രഥമദൃഷ്ട്യാ കേസില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കടുത്ത നടപടികള്‍ പാടില്ലെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

SHARE