ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ജവാന്‍ മുഹമ്മദ് യാസീന്‍ ഭട്ടിനെയാണ് ബദ്ഗാം ജില്ലയിലെ ഖാസിപൊര ചദൂരയിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.

ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫെന്ററി സൈനികനാണ് മുഹമ്മദ് യാസീന്‍. കഴിഞ്ഞ ആഴ്ച അവധിക്ക് വീട്ടിലെത്തിയതായിരുന്നു അദ്ദേഹം. വീട്ടില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള വനമേഖലയിലേയ്ക്കാണ് മുഹമ്മദ് യാസീനെ കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞു. സൈന്യവും പ്രത്യേക ദൗത്യ സംഘവും മേഖലയില്‍ തിരച്ചില്‍ നടത്തിവരികയാണ്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 14ന് സൈനികനായ ഔറംഗസേബിനെ പുല്‍വാമ ജില്ലയിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

SHARE