കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വെടിവെച്ച് കൊന്നു. കുപ്‌വാരയിലെ മച്ചില്‍ സെക്ടറിലാണ് സംഭവം. പ്രദേശത്ത് സംശയകരമായ നിക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ട സൈന്യം നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് കണ്ടെത്തി തടയുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ തീവ്രവാദികള്‍ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

SHARE