കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്നു സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയ പാതിയില്‍ വെച്ച് സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ എത്തിയ സംഘമാണ് വെടിവെപ്പ്് നടത്തിയത്.

പുല്‍വാമ ജില്ലയിലെ പാമ്പോര്‍ നഗരത്തിന് സമീപമുള്ള കഡ്ലബായി മേഖലയില്‍ വെച്ചാണ് വെടിവെപ്പുണ്ടായതെന്ന് സൈനിക വ്യക്താവ് അറിയിച്ചു. ഭീകരര്‍ക്ക് നേരെ സൈന്യം തിരിച്ചടിച്ചെങ്കിലും സംഭവ സ്ഥലം ജനവാസകേന്ദ്രമായതിനാല്‍ അക്രമികള്‍ക്കു നേരെ തുറന്ന വെടിവെയ്പ് നടത്താന്‍ സാധിച്ചിട്ടില്ല. അതേസമയം വെടിവെയ്പിനെ തുടര്‍ന്ന് മേഖലയില്‍ ഭീകരരെ പിടികീടാനായി ശക്തമായ തിരച്ചില്‍ തുടരുകയാണെന്ന്.