പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കരസേനാ മേധാവി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. അക്രമത്തിലേക്ക് അണികളെ തള്ളി വിടുകയല്ല നേതാക്കള്‍ ചെയ്യേണ്ടത്. നഗരങ്ങളിലും പട്ടണങ്ങളിലും തീവെപ്പും അക്രമവും നടത്താന്‍ വിദ്യാര്‍ഥികളെയും ജനക്കൂട്ടത്തെയും നയിക്കുന്നതിന് നമ്മള്‍ സാക്ഷ്യം വഹിച്ചു. ഇങ്ങനെയല്ല നേതൃത്വം പ്രവര്‍ത്തിക്കേണ്ടതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ പ്രതികരണം.

SHARE