ജയലളിത സ്മാരകത്തില്‍ പൊലീസുകാരന്‍ ജീവനൊടുക്കി

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മറീന ബീച്ചിലെ സ്മാരകത്തിന് സമീപം പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. മധുര സ്വദേശിയായ അരുണ്‍രാജ് (25) ആണ് സ്വയം വെടിവെച്ച് മരിച്ചത്. ജയലളിതുടെ സ്മാരകത്തില്‍ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായിരുന്നു ഇയാള്‍. പുലര്‍ച്ചെ ബീച്ചില്‍ നടക്കാനിറങ്ങിയവരാണ് വെടിയേറ്റനിലയില്‍ വീണ് കിടക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 303 ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍ ഉപയോഗിച്ച് അരുണ്‍രാജ് കഴുത്തില്‍ വെടിവെച്ചെന്നാണ് വിവരം. അതേസമയം ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. സിറ്റി പൊലീസ് കമ്മീഷണര്‍ എ.കെ വിശ്വനാഥന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാേണാ ജോലി സമ്മര്‍ദ്ദമാണോ ആത്മഹത്യയുടെ കാരണം എന്നത് പരിശോധിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.