ആര്‍ജ്ജവം 2020: ഭക്ഷ്യസുരക്ഷ, വിഷരഹിത ഭക്ഷണം

An Indian Tribal woman runs to the nearby shed to protect herself from rain in a paddy field at Umwang village on the outskirts of Gauhati, India, Tuesday, July 3, 2018. More than 70 percent of India's 1.25 billion citizens engage in agriculture. (AP Photo/Anupam Nath)

ഡോ. വി. കുഞ്ഞാലി

ഭക്ഷ്യസുരക്ഷക്കും വിഷരഹിത ഭക്ഷണം ലഭ്യമാക്കുന്നതിനും വേണ്ടി സ്വതന്ത്ര കര്‍ഷക സംഘം സ്റ്റേറ്റ് കമ്മിറ്റി നടപ്പിലാക്കുന്ന യജ്ഞമാണ് ആര്‍ജ്ജവം 2020. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ജലം സംരക്ഷിക്കുവാനും തരിശുഭൂമികളുപയോഗപ്പെടുത്തി കൃഷിചെയ്യുവാനും പുതിയ തലമുറയെ കൃഷി ശീലിപ്പിക്കുവാനുമുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. വര്‍ത്തമാന കാലത്ത് പ്രത്യേകിച്ചും കോവിഡിന് ശേഷമുള്ള കാലത്ത് ഭക്ഷ്യ ദൗര്‍ലഭ്യം ഉണ്ടാകാമെന്ന് എല്ലാവരും തിരിച്ചറിഞ്ഞ വസ്തുതയാണ്. എന്നും കര്‍ഷകന്റെയും കൃഷിയുടെയും പ്രയാസങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുവാനും അതിന്ന് വേണ്ടി എവിടെയും സമരം ചെയ്യുവാനും മുന്നില്‍ നിന്ന സ്വതന്ത്ര കര്‍ഷക സംഘം 2018 ജനുവരിയില്‍ അമ്പലവയലില്‍ നടന്ന സംസ്ഥാന ക്യാംമ്പില്‍ തന്നെ ഈ തീരുമാനംമെടുത്തിരുന്നു.

മുസ്‌ലിം ലീഗിന്റെ എല്ലാ പോഷക ഘടകങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അനുഭവങ്ങള്‍ നമ്മെ കൃഷിയിലേക്ക് തന്നെ മടങ്ങാന്‍ പ്രേരിപ്പിക്കുന്നു. കരുതലോട് കൂടിയുള്ള ഉപയോഗത്തിലൂടെയും വെള്ളം കൃഷിക്ക് പുനരുപയോഗം ചെയ്തും ജലസംരക്ഷണവും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള ശ്രമവും ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നുണ്ട്.
കോറോണ കാലത്തിന് ശേഷം ഉണ്ടാകുന്ന സാമ്പത്തിക മാന്ദ്യത്തില്‍ അത്യാവശ്യങ്ങളിലേക്ക് മാത്രം ഒതുങ്ങേണ്ടി വരുമെന്നത് തീര്‍ച്ച തന്നെ. ഇത് പ്രധാനമായും നമ്മുടെ ഇപ്പോഴത്തെ ഭക്ഷണ രീതിയെ പ്രതികൂലമായി ബാധിക്കാം. കൃത്യമതയിലേക്ക് പുറം ഭക്ഷണം ഒഴിവാക്കി വീടുകളില്‍ നാം ഉല്‍പാദിപ്പിക്കുന്ന വിഷരഹിതമായ ഉല്‍പന്നങ്ങളെ ആശ്രയിക്കേണ്ടി വരും.

ജില്ല മണ്ഡലം പഞ്ചായത്ത് തലങ്ങളില്‍ കേന്ദ്രീകരിച്ചാണ് ആര്‍ജ്ജവം 2020 നടപ്പിലാക്കുന്നത്. 25000 യൂണിറ്റുകള്‍ ഉദ്ദേശിച്ചു 50000 ആക്കി ഉയര്‍ത്താമെന്ന് പ്രവര്‍ത്തകരാവശ്യപ്പെട്ടപ്പോള്‍ ഒരുലക്ഷമോ അധിലധികമോ യൂനിറ്റുകള്‍ മലപ്പുറം ജില്ലയില്‍ മാത്രം ഉണ്ടാക്കാമെന്ന് ഇന്നലെ വിഡിയോ കോണ്‍ഫറന്‍സിന് ശേഷം ഭാരവാഹികളുമായി തീരുമാനിച്ചിരിക്കുന്നു. ഇത്തരത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഈ സംരഭം വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തകര്‍ ആവേശ ഭരിതരായി മുന്നിട്ടിറങ്ങുകയാണ്. പച്ചക്കറികളും പഴങ്ങളും പ്രത്യേകിച്ച് പുതിയ ഇനം വിദേശ പഴങ്ങളുള്‍പ്പടെ തനതായ ചക്കയും മാങ്ങയും ചേനയും ചേമ്പും കാച്ചിലും മരച്ചീനിയുമൊക്കെ കൃഷിചെയ്യപ്പെടുമ്പോള്‍ ആവശ്യത്തിലധികം വരുന്നവ ശേഖരിച്ചു വില്‍ക്കുവാനും കൈമാറുവാനും വാര്‍ഡ് തലത്തിലോ പഞ്ചായത്ത് തലത്തിലോ വില്‍പന കേന്ദ്രങ്ങളുണ്ടാക്കാം.

തങ്ങളുടെ ആവശ്യത്തിന് കൂടുതല്‍ ഉല്‍പാദിപ്പിക്കുവാനും ചെറിയ വരുമാനം നേടുവാനും സഹായകമാവും. ഈ ഗണത്തില്‍ സൗകര്യമുള്ള കര്‍ഷകര്‍ക്ക് കോഴി, താറാവ്, മത്സ്യം, ആട്, പശു എന്നിവയും വളര്‍ത്താവുന്നതാണ്. വളരെ വിശാലമായ ഉദ്ദേശ ലക്ഷ്യങ്ങളോടെ സ്വതന്ത്ര കര്‍ഷക സംഘം ആരംഭിക്കുന്ന ആര്‍ജ്ജവം 2020 ഇന്ന് 10 മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യും. സംരംഭത്തിന്റെ വിജയത്തിന് വേണ്ടി ഊര്‍ജ്ജ സ്വലരായി രംഗത്തിറങ്ങുവാന്‍ എല്ലാ സ്വതന്ത്ര കര്‍ഷക സംഘം അംഗങ്ങളോടും അഭ്യര്‍ഥിക്കുന്നു.

SHARE