മുന്‍ കേന്ദ്രമന്ത്രി ആരിഫ് ഖാന്‍ പുതിയ കേരളാ ഗവര്‍ണര്‍

മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ കേരളാ ഗവര്‍ണര്‍. മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം ഗവര്‍ണര്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിഭവന്‍ പുതിയ ഗവര്‍ണറെ നിയമിച്ചത്. ഉത്തര്‍പ്രദേശില്‍ ജനിച്ച ആരിഫ് മുഹമ്മദ് ഖാന്‍ അലിഗഢ് സര്‍വകലാശാലയിലും ലഖ്‌നൗ സര്‍വകലാശാലയിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. മുന്‍ യുപി മുഖ്യമന്ത്രി ചരണ്‍ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.

തമിഴ്നാട്ടിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍ രാജന്‍ തെലങ്കാന ഗവര്‍ണറാകും. മുന്‍കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ഹിമാചല്‍ പ്രദേശ് ഗവര്‍ണറാകും. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഭഗത് സിംഗ് കോഷിയാരി മഹാരാഷ്ട്ര ഗവര്‍ണറാകും. ഒന്നാം മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന കല്‍രാജ് മിശ്ര ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മാറും.

SHARE