അര്‍ജന്റീനാ ഫുട്‌ബോള്‍ താരം അന്തരിച്ചു

അര്‍ജന്റീനാ ഫുട്‌ബോള്‍ താരം സാന്റിയാഗോ വെര്‍ഗാരാ(26) അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു സാന്റിയാഗോ. രണ്ട് വര്‍ഷത്തോളമായി ഹോണ്ടുരാനിലെ മൊട്ടാഗുവാ ക്ലബ്ബിന് വേണ്ടി കളിച്ചുവരികയായിരുന്നു താരം.

2015 മുതല്‍ 17 വരെ മൊട്ടാഗുവാ ക്ലബ്ബിന്റെ മധ്യനിര താരമായിരുന്നു സാന്റിയാഗോ. 2017-ല്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് സാന്റിയാഗോ കളിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സ്‌പെയിനിലും അമേരിക്കയിലും ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിഡ്ഫീല്‍ഡര്‍ താരത്തിന്റെ മരണത്തില്‍ അനുശോചിക്കുന്നുവെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.