ഉറുഗ്വേക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില. രണ്ട് ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. 34 ആം മിനിറ്റില്‍ എഡിസണ്‍ കവാനിയുടെ ഗോളിലൂടെ ഉറുഗ്വേയ് അക്കൗണ്ട് തുറന്നു.
എന്നാല്‍ 63ആം മിനിറ്റില്‍ മെസിയുടെ ഫ്രീകിക്കില്‍ തലവച്ച് അഗ്യൂറോ അര്‍ജന്റീനയെ ഒപ്പമെത്തിച്ചു.അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം സുവാരസ് ഫ്രീകിക്കിലൂുടെ ഉറുഗ്വെയെ വീണ്ടും മുന്നിലെത്തിച്ചു. അധികസമയത്ത് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മെസി അര്‍ജന്റീനയ്ക്ക് സമനില സമ്മാനിച്ചു.