ഖത്തറിനെ തകര്‍ത്ത് മെസ്സിപ്പട ക്വാര്‍ട്ടറില്‍

Copa America Brasil 2019 Porto Alegre Argentina vs Qatar en el estadio Arena Do Gremio Foto Juano Tesone / enviado especial messi Aguero Dybala

കോപ്പ അമേരിക്ക ഫുട്‌ബോളില്‍അര്‍ജന്റീന ക്വാര്‍ട്ടറില്‍ . ഏഷ്യന്‍ ശക്തികളായ ഖത്തറിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. മാര്‍ട്ടിനസും സെര്‍ജിയോ അഗ്വീറോയുമാണു അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. കൊളംബിയ ഗ്രൂപ്പ് ബി ചാംപ്യന്‍മാരായപ്പോള്‍ രണ്ടാംസ്ഥാനക്കാരായാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ പ്രവേശം.

കളിയാരംഭിച്ചു നാലാം മിനിറ്റില്‍ മാര്‍ട്ടിനസ് ഖത്തര്‍ വലയിലേക്കു നിറയൊഴിച്ചു. എതിരാളികളുടെ പ്രതിരോധപ്പിഴവിലൂടെയാണു മാര്‍ട്ടിനസ് ഗോള്‍ നേടിയത്. വാശിയോടെ തന്നെയായിരുന്നു ഖത്തറും. രണ്ടു ടീമുകളും ഒരു പോലെ പൊരുതി.
മെസ്സി, മാര്‍ട്ടിനസ്, അഗ്വീറോ എന്നിവരടങ്ങുന്ന മുന്‍നിര ഖത്തര്‍ പോസ്റ്റിനെ നിരന്തരം വേട്ടയാടി. പക്ഷേ ലീഡ് നേടാനായില്ല. കളി നഷ്ടപ്പെടുമെന്നു മനസ്സിലാക്കിയ ഖത്തര്‍ താരങ്ങള്‍, രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കി. സമനിലയായിരുന്നു ലക്ഷ്യം. മെസിയുള്‍പ്പെടെയുള്ള അര്‍ജന്റീനിയന്‍ താരങ്ങളുടെ ഫിനിഷിങ് ഇല്ലായ്മ ആരാധകരുടെ ആവേശം ചോര്‍ത്തി. 82ാം മിനിറ്റില്‍ അഗ്വീറോയിലൂടെ അര്‍ജന്റീന രണ്ടാം ഗോള്‍ നേടിയതോടെ കാണികള്‍ ആഹ്ലാദത്തിലായി. തിരിച്ചുവരവില്ലാത്തവിധം ഖത്തര്‍ തകര്‍ന്നു. ക്വാര്‍ട്ടറില്‍ വെനിസ്വേലയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

SHARE