അരീക്കോട്: മുഖംമൂടി ധരിച്ചെത്തിയ ആള് വീട്ടില്‍ കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥനു കുത്തേറ്റു. കീഴുപറമ്പ് കുനിയില്‍ സ്വദേശി കോളക്കോടന്‍ ബഷീറിന് (54) ആണ് കുത്തേറ്റത്.
ഇന്നു പുലര്‍ച്ചെ 5നാണ് സംഭവം. കോളിങ് ബെല്‍ അടിച്ചപ്പോള്‍ ഉണര്‍ന്ന് പുറത്തുവന്ന ബഷീറിനോട് ആദ്യം മകനെ അന്വേഷിക്കുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. പരുക്കേറ്റ ബഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.