കിണറ്റില്‍ വീണ ആനയെ ആര്‍ക്കിമിഡിസ് തത്വം ഉപയോഗിച്ച് രക്ഷിച്ചു

ജാര്‍ഖണ്ഡിലെ ഗുല്‍മ ജില്ലയിലുള്ള ആമ്്‌ലിയ ടോലി ഗ്രാമത്തില്‍ കിണറ്റില്‍ വീണ ആനയെ ആര്‍ക്കിമിഡിസ് തത്ത്വമുപയോഗിച്ച് രക്ഷിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പുലര്‍ച്ചെയോടെയാണ് ആനയെ കിണറ്റില്‍ വീണ നിലയില്‍ പ്രദേശവാസികള്‍ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൂന്നുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ആനയെ പുറത്തെത്തിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മൂന്നു പമ്പുകളുപയോഗിച്ച് കിണറ്റിലേക്ക് വെള്ളം പമ്പു ചെയ്തു. കിണറിനുള്ളില്‍ വെള്ളം നിറഞ്ഞപ്പോള്‍ പൊങ്ങിവന്ന ആനയെ ഒരു റാമ്പിലൂടെ പുറത്തെത്തിക്കുകയായിരുന്നു. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ രമേശ് പാണ്ടെയാണ് ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. നിരവധി പേരാണ് ശാസ്ത്രത്തിന്റെ സഹായത്തോടെ ആനയെ രക്ഷിച്ചതായി കാണിച്ച് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

SHARE