ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കൊല്ലപ്പെട്ട രത്തന്‍ ലാല്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ കുടുംബത്തിനാണ് കെജരിവാള്‍ സഹായം പ്രഖ്യാപിച്ചത്. പൊലീസുകാരന്റെ വീട് സന്ദര്‍ശിച്ച കെജരിവാള്‍ ബന്ധുക്കളെ ആശ്വസിപ്പിച്ചു.
എന്നാല്‍ സംഘപരിവാര്‍ കൊന്നൊടുക്കിയ 27 പേരെ കുറിച്ച് ഒന്നും പറയാന്‍ കെജരിവാള്‍ തയ്യാറായില്ല. അക്രമം നടത്തിയ സംഘപരിവാറിനെ കുറിച്ചും കെജരിവാള്‍ ഒന്നും ഉരിയാടിയില്ല. ഡല്‍ഹിക്ക് പുറത്തുനിന്ന് വന്നവരാണ് അക്രമം നടത്തിയത് എന്ന് മാത്രമായിരുന്നു ഇത് സംബന്ധിച്ച് കെജരിവാളിന്റെ മറുപടി. കൊല്ലപ്പെട്ട 27 പേരുടെ കുടുംബത്തെ സന്ദര്‍ശിക്കാനോ സഹായം പ്രഖ്യാപിക്കാനോ കെജരിവാള്‍ തയ്യാറായില്ല.