സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചു ഇ. ശ്രീധരനും പ്രതിപക്ഷ നേതാവിനും മെട്രോ ഉദ്ഘാടന വേദിയില്‍ ഇരിപ്പിടം

 

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് തഴയപ്പെട്ട മെട്രോമാന്‍ ഇ.ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും സംസ്ഥാന സര്‍ക്കാറിന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ഉദ്ഘാടന വേദിയില്‍ ഇരിപ്പിടമുണ്ടാകും. ഇരുവര്‍ക്കും വേദിയില്‍ ഇരിപ്പടമുണ്ടാകില്ലെന്ന വാര്‍ത്തയെ തുതര്‍ന്നുണ്ടായ വിവാദങ്ങളും ഇതോടെ അവസാനിച്ചേക്കും.bannerimage_1462340101

പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ മെട്രോ ഉദ്ഘാടന നോട്ടീസില്‍ നിന്ന് ഇ.ശ്രീധരനെ ഒഴിവാക്കിയത് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയിരുന്നത്. എന്നാല്‍ അന്തിമ ലിസ്റ്റ് പുറത്തിറക്കിയപ്പോള്‍ ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും ഉള്‍പ്പെടുത്തി പ്രശ്‌നം പരിഹരിച്ചു. അതേസമയം തന്നെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പരാതിയില്ലെന്ന് ശ്രീധരന്‍ ഇന്നു രാവിലെ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിയന്ത്രണം പതിവാണ്. തന്നെ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിക്കാത്തത് വിവാദമാക്കേണ്ട. അതില്‍ പരാതിയും ഇല്ല. എന്നാല്‍ ചടങ്ങിന് താനെത്തുമെന്നും ശ്രീധരന്‍ അറിയിച്ചു.