പ്രളയക്കെടുതി: പുനരധിവാസത്തിന് 15 സെന്റ് ഭൂമി നല്‍കി എ.പി അബ്ദുല്ലക്കുട്ടി

കണ്ണൂര്‍: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി തന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് ഭൂമി നല്‍കി കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുല്ലക്കുട്ടി. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയിലേക്ക് വിട്ടു നല്‍കാന്‍ അബ്ദുല്ലക്കുട്ടി സന്നദ്ധത അറിയിച്ചു. നാലു കുടുംബങ്ങളെയെങ്കിലും ഈ സ്ഥലത്തു പുനരധിവസിപ്പിക്കാന്‍ സാധിക്കുമെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.
ഇതിനു പുറമെ മുന്‍ എം.പിയെന്ന നിലയില്‍ തനിക്കു ലഭിക്കുന്ന ഒരു മാസത്തെ പെന്‍ഷന്‍, 25700 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും അബ്ദുല്ലക്കുട്ടി അറിയിച്ചു.

SHARE