സോണിയ ഗാന്ധിയെ അപമാനിച്ച് അബ്ദുള്ളകുട്ടി; പരിധിവിട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അപമാനിക്കുന്ന പോസ്റ്റുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടി.
സ്ത്രീയെ പരിധിവിട്ട് അപമനാക്കുന്ന പോ്‌സ്റ്റുമായി ഫെയ്‌സ്ബുക്കിലൂടെയാണ് എ.പി അബ്ദുള്ളകുട്ടി രംഗത്തെത്തിയത്. രാജ്യത്തെ യുദ്ധക്കളമാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് എടുത്ത നിലപാടിനെ വിമര്‍ശിക്കുന്ന പോസ്റ്റ് എന്ന രൂപേണയാണ് അപമാനപ്പെടത്തുന്ന ചിത്രവുമായി അബ്ദുള്ളകുട്ടി രംഗത്തെത്തിയത്. ഡിസംബര്‍ 12 രാത്രി 9.30നാണ് അബ്ദുള്ളകുട്ടിയുടെ ഫെയ്‌സ്ബുക്കില്‍ വിവാദ ചിത്രം വന്നത്‌.

വനിതയെ അപമാനിക്കുന്ന തരത്തില്‍ ഒരു ചിത്രത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ എ.പി അബ്ദുള്ളകുട്ടി മോര്‍ഫ് ചെയ്ത രൂക്ഷ
വിമര്‍ശനമാണ് ഉയരുന്നത്. അബ്ദുള്ളകുട്ടിക്കെതിരെ പൊതുവിടത്തില്‍ സ്ത്രീയെ മാനഭംഗപ്പെടുത്തിയത് ഉള്‍പ്പെടയുള്ള പരാതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് കോണ്‍്ഗ്രസ് പ്രവര്‍ത്തകര്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഈ വര്‍ഷം ജൂണിലായിരുന്നു അബ്ദുല്ലക്കുട്ടി ബി.ജെ.പിയിലെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് മോദിയുടെ വികസന മാതൃകയെ പുകഴ്ത്തി അബ്ദുല്ലക്കുട്ടി രംഗത്തെത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

SHARE