അഭ്യൂഹങ്ങള്‍ക്ക് വിട; കൊഹ്‌ലിയും അനുഷ്‌കയും വിവാഹിതരായി

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും ഇറ്റലിയില്‍ വിവാഹിതരായതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
വിവാഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം രാത്രി എട്ടുമണിക്ക് ഉണ്ടാകുമെന്ന് ഇരുവരുടേയും അടുത്തവൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി സിനിമ-കായിക രംഗത്തെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു അനുഷ്‌കയുടേയും വിരാടിന്റേയും വിവാഹം.

ഇറ്റലിയിലെ മിലാനില്‍വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും കുടുംബാഗങ്ങളും അടുത്ത സുഹൃത്തുക്കളും വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു.

അനുഷ്‌കയുടെ വീട്ടില്‍ കഴിഞ്ഞ ആഴ്ച്ച പ്രമുഖ ഫാഷന്‍ ഡിസൈനല്‍ സബ്യസാചിമുഖര്‍ജിയെ പാപ്പരാസികള്‍ കണ്ടിരുന്നു. വിവാഹം വസ്ത്രം ഡിസൈന്‍ ചെയുന്നത് ചര്‍ച്ച ചെയ്യാനാണ് സബ്യസാചി മുഖര്‍ജി എത്തിയതെന്നായിരുന്നു വാര്‍ത്തകള്‍. വിരാടിന്റെ കുടുംബം മിലനില്‍ മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും 2015 ല്‍ പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു. കോഹ്ലിയുടെ മോശം ഫോമിനെ തുടര്‍ന്ന് അനുഷ്‌കക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ കോഹ്ലി തന്നെ അനുഷ്‌കയ്ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു.