അജിത് പവാര്‍ ഉള്‍പ്പെട്ട 70,000 കോടിരൂപയുടെ ജലസേചന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസുകളില്‍ ഒമ്പതെണ്ണത്തിന്റെ അന്വേഷണം അവസാനിപ്പിച്ചു.മതിയായ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്.വിദര്‍ഭ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അജിത് പവാറിനെതിരായി അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു മണിക്കൂറുകള്‍ക്കകമാണ് അജിത് പവാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസ് അന്വേഷണസംഘം അവസാനിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പിക്കെതിരെ ബി.ജെ.പി. ഉയര്‍ത്തിയ മുഖ്യപ്രചാരണ ആയുധമായിരുന്നു ഈ അഴിമതിക്കേസ്.