ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടം; പ്രമുഖ കന്നഡ താരങ്ങളായ അനിലിനേയും ഉദയിനേയും കാണാതായി

ബംഗളൂരു: സിനിമാ ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രമുഖ കന്നഡ സിനിമാ താരങ്ങളായ അനിലിനേയും ഉദയിനേയും കാണാതായി. ബംഗളൂരുവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ മഗാദി റോഡിലെ തിപ്പഗൊണ്ടനഹള്ളി തടാകത്തിലാണ് അപകടമുണ്ടായത്. ദുനിയ വിജയ് നായകനായ മസ്തിഗുഡി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഇരു നടന്മാര്‍ക്കും അപകടം സംഭവിച്ചത്.

 

maasti-gudi-1-07-1478514064-07-1478515500

ഹെലികോപ്റ്ററില്‍ നടന്ന സംഘട്ടനം ഷൂട്ട് ചെയ്യുന്നതിനിടെ അനിലും ഉദയും ഹെലികോപ്റ്ററില്‍നിന്നു താഴേക്കു ചാടുന്നതായിരുന്നു രംഗം. എന്നാല്‍ തടാകത്തിലേക്ക് ചാടിയ ഉദയും അനിലും മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ചാടിയ ദുനിയ വിജയ് കരയിലേക്കു നീന്തിക്കയറി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം.

അതേസമയം ഇത്രയും അപകടം നിറഞ്ഞ രംഗങ്ങള്‍ ചിത്രീകരിക്കുന്ന സെറ്റില്‍ ആംബുലന്‍സ്, സ്പീഡ് ബോട്ട് തുടങ്ങി ആവശ്യമായ സുരക്ഷാ മുന്‍ കരുതലുകളെടുത്തിരുല്ലെന്നാണു പ്രാഥമിക വിവരം. മുങ്ങിപ്പോയ രണ്ടു പേര്‍ക്കും നീന്തലില്‍ പരിശീലനം കിട്ടിയില്ലെന്നും നായകന് മാത്രമെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നതെന്നും ടേക്കിന് മുമ്പ് റിഹേഴ്സല്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

SHARE