പതിനൊന്ന് വര്‍ഷത്തിന് ശേഷം കോഹ്‌ലിയോട് മധുര പ്രതികാരം തീര്‍ക്കാന്‍ വില്യംസണ്‍ !

പതിനൊന്ന് വര്‍ഷം മുന്‍പ് കോഹ്‌ലിയും വില്യംസണും ലോകകപ്പ് സെമിയില്‍ കളിച്ചിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ നേടിയ വിജയം സീനിയര്‍ ടീമിന്റെ നായകനായും ആവര്‍ത്തിക്കാന്‍ കോഹ്‌ലി ഇറങ്ങുമ്പോള്‍ പതിനൊന്ന് വര്‍ഷം മുന്‍പത്തെ തോല്‍വിയോട് കണക്ക് പറയാനാവും വില്യംസണ്‍ ഇറങ്ങുക. ഇരുടീമുകളും തമ്മില്‍ ഈ ലോകകപ്പില്‍ നേരത്തെ നടക്കേണ്ടിയിരുന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

2008ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലാന്റും തമ്മിലായിരുന്നു സെമിഫൈനല്‍. അന്ന് ഇന്ത്യന്‍ ടീമിനെ അന്ന് വിരാട് കോഹ്‌ലിയാണ് നയിച്ചിരുന്നത്. ന്യൂസിലന്റിനെ കെയ്ന്‍ വില്യംസണും.
ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നവരില്‍ രവീന്ദ്ര ജഡേജ മാത്രമാണ് വിരാടിനെ കൂടാതെ ഇപ്പോഴത്തെ ലോകകപ്പ് ടീമിലുള്ളത്. ന്യൂസിലന്റ് ടീമില്‍ ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, എന്നിവര്‍ ടീമിലുണ്ട്.