മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എന്‍.സി.പി മന്ത്രിക്കും അഞ്ചു ജീവനക്കാര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി.

മെയ് ആദ്യം മന്ത്രി അശോക് ചവാന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഏപ്രിലില്‍ ഭവന മന്ത്രി ജിതേന്ദ്ര അവഹാദിനും കോവിഡ് സ്ഥിരീകരിച്ചു. ഒരു മാസത്തോളമുള്ള ചികിത്സക്കൊടുവില്‍ ഇവര്‍ രോഗമുക്തി നേടിയിരുന്നു. അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 94,041പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.

SHARE