നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കേരളത്തില്‍ ദൃശ്യമായി തുടങ്ങി

നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കേരളത്തില്‍ ദൃശ്യമായി തുടങ്ങി. വടക്കന്‍ ജില്ലകളില്‍ വലയ സൂര്യഗ്രഹണമാണ്. മറ്റ് ജില്ലകളില്‍ ഭാഗികം മാത്രമാണ്. രാവിലെ 8.06 മുതല്‍ 11.15 വരെ ഗ്രഹണം നീളും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വലയഗ്രഹണം ആദ്യം ദൃശ്യമായത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്. വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ഒരുക്കിയത്.

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗമികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. രാവിലെ എട്ടിനാണ് ഗ്രഹണം ആരംഭിച്ച ഗ്രഹണം ഒന്‍പതരയോടെ പാരമ്യത്തിലെത്തിയത്. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ശ്രീലങ്ക, മലേഷ്യ, ഇന്തോനീഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഗ്രഹണപാത കടന്നുപോകുന്നത്. ഇന്ത്യയില്‍ തെക്കന്‍ കര്‍ണാടകയിലും മധ്യ തമിഴ്‌നാട്ടിലും വലയ സൂര്യഗ്രഹണം കാണാനാകും.

SHARE