2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി ബി.ജെ.പി തന്നെ ഉപയോഗിച്ചു; വെളിപ്പെടുത്തി അണ്ണാ ഹസാരെ

മഹാരാഷ്ട്ര: 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ബി.ജെ.പി തന്നെ ഉപയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി അണ്ണാ ഹസാരെ. മഹാരാഷ്ട്രയിലെ റേല്‍ഗാന്‍ സിദ്ദി ഗ്രാമത്തില്‍വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014ല്‍ ബി.ജെ.പി തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു. ലോക്പാലിനു വേണ്ടിയുള്ള സമരം ബി.ജെ.പിയെയും ആംആദ്മി പാര്‍ട്ടിയെയും അധികാരത്തിലെത്തിക്കുന്നതിനു കാരണമായി. നിലവില്‍ അവരുമായി എനിക്ക് യാതൊരു ബന്ധവുമില്ല- അണ്ണാ ഹസാരെ പറഞ്ഞു.

രാജ്യത്തെ സ്വേഛാധിപത്യ രീതിയിലേക്കും ജനങ്ങളെ തെറ്റായ രീതിയിലേക്കും നയിക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നതെന്നും അണ്ണാ ഹസാരെ പറഞ്ഞു.

SHARE