തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അഞ്ചുതെങ്ങ് ലാര്‍ജ് കോവിഡ് ക്ലസ്റ്ററില്‍ തീവ്രരോഗവ്യാപനം. 443 പേരെ പരിശോധിച്ചതില്‍ 104 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച അഞ്ചു തെങ്ങില്‍ നടത്തിയ പരിശോധനയില്‍ 50 ല്‍ 32 പേര്‍ക്ക് പോസിറ്റീവ് ആയിരുന്നു.
ബുധനാഴ്ച 50 പേരെ പരിശോധിച്ചപ്പോള്‍ 16 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണു കൂടുതല്‍ പരിശോധന നടത്താനുള്ള തീരുമാനം എടുത്തത്. നിലവില്‍ ലാര്‍ജ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുള്ള ഇടമാണ് അഞ്ചുതെങ്ങ്. എന്നിട്ടും അഞ്ചുതെങ്ങില്‍ പരിശോധനയുടെ എണ്ണം വളരെ കുറവാണ്. കഴിഞ്ഞ ദിവസം അഞ്ചുതെങ്ങില്‍ രണ്ടു പേര് കോവിഡ് ബാധിച്ചു മരിച്ചിരുന്നു.