അഞ്ജന ആത്മഹത്യ ചെയ്യില്ല; മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കി അമ്മ

അഞ്ജന ഹരീഷിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കി അമ്മ മിനി. ഗോവ, കേരള മുഖ്യമന്ത്രിമാര്‍, ദേശീയ, സംസ്ഥാന വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരാതി നല്‍കിയത്. കുറ്റാക്കാരെന്ന് ചൂണ്ടിക്കാട്ടി ഗാര്‍ഗി, നസീമ നസ്റിന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഞ്ജന ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. മകള്‍ ലൈംഗിക പീഡനത്തിനുള്‍പ്പെടെ ഇരയായിട്ടുണ്ട്. മകളുടെ മരണത്തിന് പിന്നിലെ കാരണം വ്യക്തമാകണം. അഞ്ജനയുടെ മരണത്തിന് പിന്നില്‍ രാജ്യവിരുദ്ധ, സാമൂഹിക വിരുദ്ധ ശക്തികളുടെയും ലഹരി മാഫിയാ സംഘത്തിന്റെയും കൈകള്‍ ഉണ്ടെന്നും സംശയിക്കുന്നതായും മിനി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഗോവ കലങ്കൂട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കന്റോലിന്‍ ബര്‍ഡോസ് റിസോര്‍ട്ടിന് സമീപമാണ് മെയ് 13 ന് അഞ്ജനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളായ നസീമ, ആതിര, ശബരി എന്നിവര്‍ക്കൊപ്പം പോയ അഞ്ജനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ജനയുടെ മരണത്തില്‍ ആരോപണമുന്നയിച്ച് അമ്മ മിനി മുന്‍പും രംഗത്തെത്തിയിരുന്നു.

SHARE