‘കിലയില്‍ അനധികൃത നിയമനം നടത്തി’; ജലീലിനെതിരെ ആരോപണവുമായി അനില്‍ അക്കര എം.എല്‍.എ

തൃശൂര്‍: മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. തൃശൂര്‍ ജില്ലയിലെ കിലയില്‍ ജലീല്‍ അനധികൃത നിയമനം നടത്തിയെന്നാണ് മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം. അനില്‍ അക്കര എം.എല്‍.എയാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ മന്ത്രി 10 പേരെ നിയമിച്ചു എന്ന് അനില്‍ അക്കര എംഎല്‍എ പറഞ്ഞു. നേരത്തെ, അധികാര ദുര്‍വിനിയോഗം നടത്തി പിതൃസഹോദര പുത്രനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മോനേജരായി നിയമിച്ചുവെന്ന് യൂത്ത് ലീഗ് കണ്ടെത്തിയിരുന്നു. ഇതില്‍ വിമര്‍ശനങ്ങള്‍ കടുത്തുവരുമ്പോഴായിരുന്നു പുതിയ ആരോപണം വരുന്നത്.

ഇതിനിടെ ബന്ധു നിയമനത്തില്‍ അഴിമതി ഇല്ലെന്ന് ആവര്‍ത്തിച്ച് ജലീല്‍ വീണ്ടും രംഗത്തെത്തി. അദീബിന്റെ നിയമനത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.

SHARE