യോഗിയുടെ കാലുതൊട്ട് വന്ദിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലുതൊട്ട് വന്ദിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ മാധ്യമപ്രവര്‍ത്തകന്‍. എന്‍ഡിടിവി പകര്‍ത്തിയ ദൃശ്യത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ കാലുതൊട്ട് വന്ദിക്കുന്നത് വ്യക്തമാകുന്നത്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണഭാഗം പ്രദര്‍ശിപ്പിക്കാതെ അഖിലേഷ് യാദവ് പൊലീസ് ഉദ്യോഗസ്ഥനെ ശകാരിക്കുന്നു എന്ന തലക്കെട്ടോടെയുള്ള വാര്‍ത്ത എ.എന്‍.ഐ പുറത്ത് വിട്ടിരുന്നു. എന്നാല്‍ പിന്നീട് ഇത് വാസ്തവ വിരുദ്ധമാണെന്ന് തെളിഞ്ഞിരുന്നു. ട്വിറ്ററിലടക്കം വാര്‍ത്താ ഏജന്‍സിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

SHARE