ആന്ധ്രയില്‍ ടിഡിപിയുമായി സഖ്യത്തിനില്ല; മുഴുവന്‍ സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്


ഹൈദരാബാദ്: ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. ആന്ധ്രാപ്രദേശ് ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
175 നിയമസഭാ സീറ്റിലും 25 ലോക്‌സഭാ സീറ്റിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും. ടി.ഡി.പിയുമായി ദേശീയതലത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് സഖ്യമുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
നേരത്തെ അയല്‍ സംസ്ഥാനമായ തെലുങ്കാനയില്‍ ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ ടിഡിപിയുമായി സഖ്യം ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്നു.

SHARE